Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയും പാലും,ബദാമും ചീരയും..; ഭക്ഷണത്തിൽ നിന്ന് ഇവയൊന്നും ഒഴിവാക്കല്ലേ; കാരണം

ആരോ​ഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാൻ വിട്ടുപോകുന്ന ഒന്നാണ് അസ്ഥികളുടെ ആരോ​ഗ്യം. അസ്ഥികളുടെ ആരോ​ഗ്യത്തിന് സമീകൃതാഹാരം വളരെ പ്രധാനപ്പെട്ടതാണ്, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

പ്രായം കൂടുന്തോറും നമ്മുടെ അസ്ഥികൾ ദുർബലമാകും. അതിനാൽ ആരോ​ഗ്യത്തിന് ആവശ്യമായ അളവിൽ കാത്സ്യവും വിറ്റാമിൻ ഡിയും കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എല്ലുകളുടെ മോശം ആരോ​ഗ്യം ഓസ്റ്റിയോപൊറോസിസ്, റിക്കറ്റ്സ് തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകും.

Tip

അസ്ഥകളുടെ ആരോ​ഗ്യത്തിന് സഹായകമാകുന്ന ചില ഭക്ഷണങ്ങളാണ് പറയുന്നത്:

പാൽ: നാഷണൽ ഹെൽത്ത് സർവീസ് (NHS) പ്രകാരം മുതിർന്നവർക്ക് ഒരു ദിവസം 700mg കാൽസ്യം ആവശ്യമാണ്. കാത്സ്യത്തിന്റെയും വിറ്റാമിനുകളുടേയും ഏറ്റവും സമ്പന്നമായ ഉറവിടം ആണ് പാൽ. പശുവിൻ പാൽ എല്ലാവരുടേയും ആദ്യ ചോയ്സ് ആണെങ്കിലും ബദാം, സോയ എന്നിങ്ങനെയുള്ള സസ്യാധിഷ്ഠിത പാലും പ്രയോജനകരമാണ്. 8 ഔൺസ് സസ്യാധിഷ്ഠിത പാലിൽ 350 മുതൽ 400 മില്ലിഗ്രാം വരെ കാൽസ്യം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

മത്സ്യം: എല്ലുകളുടെ ആരോ​ഗ്യത്തിന് ഒരു മികച്ച ഭക്ഷണമാണ് മത്സ്യം. മത്തിയും സാൽമണും കാത്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, അയല, ട്യൂണ, മത്തി എന്നിവയിൽ വിറ്റാമിൻ ഡി ധാരാളം ഉണ്ട്.

പച്ചക്കറികൾ: ചീര, ബീറ്റ്റൂട്ട്, പച്ചിലകൾ, കോളാർഡ് ഗ്രീൻസ്, കാബേജ്, ബ്രസൽസ് മുളകൾ തുടങ്ങിയ ഇലക്കറികൾ വിറ്റാമിൻ ഡിയുടെയും കാൽസ്യത്തിന്റെയും സമ്പന്നമായ ഉറവിടമാണ്. കൂടാതെ, ചുവന്ന കുരുമുളക്, പച്ചമുളക്, ബ്രോക്കോളി എന്നിവയും നല്ലതാണ്.

ബദാം: ബദാം ഹൃദയാരോ​ഗ്യത്തിന് സഹായിക്കുന്ന ഭക്ഷണമാണ്, മാത്രമല്ല വിറ്റാമിൻ ഡിയുടെ കുറവ് ഒഴിവാക്കാൻ സഹായിക്കു. ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, "അര കപ്പ് പരിപ്പിൽ മാത്രം 190 മില്ലിഗ്രാം കാൽസ്യം ഉണ്ട്.

ചീര: ചീരയുടെ ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചീരയിൽ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ. അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ദിവസവും ഒരു കപ്പ് ചീര മതി.

മുട്ട: മുട്ടയിൽ വിറ്റാമിൻ ഡി ധരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള ഭാ​ഗം മാത്രമെ കഴിക്കാവൂ എന്ന് പൊതുവെ പറയുണ്ട്. എന്നാൽ മഞ്ഞ ഭാ​ഗത്ത് എല്ലാ വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.

കൂൺ: കൂൺ കഴിക്കുന്നത് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കാൻ സഹായിക്കും. ഇത് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടമാണ്.
കൂടാതെ മിക്ക ഭക്ഷണങ്ങളേക്കാളും ഉയർന്ന അളവിൽ വിറ്റാമിൻ ഡി 2 അടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+