ദിലീപ് 1 ലക്ഷം തന്നാൽ സ്വീകരിക്കില്ലേ ..പാർവതിയെ വിളിക്കാത്തത് അതുകൊണ്ടായിരിക്കും';ശാന്തിവിള ദിനേശ്
നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമയെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയതിനാലാണ് താരത്തിന് ഇപ്പോൾ അവസരങ്ങൾ ഇല്ലാത്തത് എന്നാണ് പരിഹാസം. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം.
'ചുരുക്കം ചില സിനിമകളിലൂടെ താൻ അഭിനയിക്കാൻ അറിയാവുന്ന അഭിനേത്രിയാണെന്ന് തെളിയിച്ച ആളാണ് പാർവ്വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന് പറഞ്ഞ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പാർവ്വതിയുടെ പ്രകടനം എനിക്ക് വലിയൊരു അനുഭവമായിരുന്നു. പക്ഷേ പാർവ്വതി കോർണർ ചെയ്യപ്പെട്ടു പെട്ടെന്ന്. എന്തുകൊണ്ട്? ഒരു നടനെ ഒതുക്കാൻ കിട്ടിയ അവസരത്തെ ഒരു ചെറിയ പക്ഷം പൂട്ടാൻ ശ്രമിച്ചപ്പോൾ അതിൽ ചട്ടുകമായ നടിയാണ് പാർവ്വതി. പറയാവുന്നതും പറയാൻ പാടില്ലാത്തതും ഒക്കെ എടുത്തിട്ട് അലക്കി, തലയിൽ അന്ന് കണ്ണട വെച്ചിരുന്ന പാർവതി. കണ്ണട എപ്പോഴും കണ്ണിൽ വെക്കാത്തതിനാൽ ആകണം കാണേണ്ട പലതും പാർവതി കാണുന്നില്ല.

നിങ്ങൾക്ക് ദിലീപിനെ ആയിരുന്നു ആവശ്യം. ചിലർ തിരക്കഥ ഉണ്ടാക്കി തന്നപ്പോൾ എടുത്തുചാടിയ പ്രമുഖയാണ് പാർവ്വതി. അതിജീവിതയ്ക്ക് ഉണ്ടായതിനേക്കാൾ ട്രോമ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടല്ലോ. എന്തോ നിങ്ങൾ ആ കഥ പറയില്ല. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണെന്ന് നിങ്ങൾ ധരിച്ചു. നിങ്ങൾ അമ്മയിൽ കലാപം ഉണ്ടാക്കാൻ നിന്ന് 11 പേരുമായി പുറത്തുപോയി. നിങ്ങൾ അമ്മയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അമ്മയിൽ നടക്കുന്ന പലതും നടക്കില്ലായിരുന്നു. അമ്മയിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ 'നിന്റെ അമ്മയുടെ' എന്ന് ഒരു നടിയോട് മുട്ടൻ തെറി പറഞ്ഞ ഒരുത്തൻ അങ്ങനെ പറയാൻ ധൈര്യം കാട്ടില്ലായിരുന്നു.
പാർവ്വതിയെ പോലുള്ളവർ അമ്മയിൽ ഉണ്ടായിരുന്നെങ്കിൽ 20 ലക്ഷം രൂപ ഒരു നിർമ്മാതാവിൽ നിന്നും തട്ടിയ ക്രിമിനൽ കേസ് പ്രതി, കള്ള പരാതി കൊടുത്ത്, പ്രായത്തിൽ കുറവായ ഒരു പെണ്ണിനെ ഒരു വനിതാ എസ്ഐയെ സ്വാധീനിച്ച് മൂന്നര മണിക്കൂർ സ്റ്റേഷനിൽ ഇരുത്തി മാപ്പെഴുതി വാങ്ങിക്കില്ലായിരുന്നു, ഉറപ്പാണ്.
ഒരു പെണ്ണിനെ പരസ്യമായി തൊലി ഉരിച്ചിട്ടും പാർവ്വതിയും ഗ്യാങ്ങും ഈ നേരം വരെ ഒരക്ഷരം മിണ്ടാതിരിക്കാൻ വായിൽ ആരെങ്കിലും പ്ലാസ്റ്റർ ഒട്ടിച്ചോ? ദിലീപ് ആയിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനേ എന്നാണോ? സിനിമയിലെ സ്ത്രീസുരക്ഷയാണത്രേ അന്നൊക്കെ പ്രതികരിക്കാൻ കാരണം. അതുകൊണ്ട് വലിയ സിനിമകളിൽ നിന്നും പാർവ്വതിയെ ഒഴിവാക്കി എന്നാണ് ഇപ്പോൾ പാർവ്വതി പറയുന്ന പരാതി.
ചങ്കൂറ്റം ഉണ്ടെങ്കിൽ എന്നെ ആരും വർക്കിന് വിളിക്കേണ്ട, മലയാളം ഫിലിം ഇൻഡസ്ട്രി പെണ്ണുപിടിയന്മാരുടേതാണെന്ന് പറയൂ, അതാണ് ചങ്കൂറ്റം എന്ന് ഞാൻ പറയും. അല്ലാതെ സ്ത്രീപക്ഷം നിന്നതിനാൽ എന്നെ ഒഴിവാക്കി എന്നല്ല പറയേണ്ടത്.
കേസ് നടത്താൻ അതിജീവിതയ്ക്ക് വേണ്ടി കേരളം മുഴുവൻ പിരിക്കുന്നത് ശരിയല്ല. അവരുടെ അക്കൗണ്ടിലേക്ക് ദിലീപ് ഒരു ലക്ഷം രൂപ കൊടുത്താൽ അവർ സ്വീകരിക്കൂല്ലേ? അത് ശരിയല്ല എന്ന് പറയാനുള്ള മര്യാദ എങ്കിലും പാർവ്വതി കാണിച്ചോ? മൊത്തം ഇൻഡസ്ട്രിയെ അടച്ച് ആക്ഷേപിച്ചിട്ട് എങ്ങനെയാണ് പാർവ്വതി താങ്കളുടെ മുഖത്ത് നോക്കി ഇവിടുത്തെ അഭിനേതാക്കൾ അഭിനയിക്കുന്നത്. അതുകൊണ്ടായിരിക്കും പാർവ്വതിയെ വിളിക്കാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.'












Click it and Unblock the Notifications