Get Updates
Get notified of breaking news, exclusive insights, and must-see stories!

'പല ആളുകളെയും സംശയമുണ്ട്, കൊല്ലാക്കൊല ചെയ്യരുത്'; ഗർഭിണി പോസ്‌റ്റിൽ പ്രതികരണവുമായി സജ്‌ന

കഴിഞ്ഞ ദിവസമാണ് നടിയും സോഷ്യൽ മീഡിയ താരവുമായ സജ്‌നയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉടലെടുത്തത്. താരം താൻ ​ഗർഭിണിയാണെന്ന പോസ്‌റ്റ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചതോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. 9 ആഴ്‌ച എന്നെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ പോസ്‌റ്റ് വന്നത്. എന്നാൽ പെട്ടെന്ന് തന്നെ പോസ്‌റ്റ് വൈറലാവുകയും സജ്‌നയ്ക്ക് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്‌തിരുന്നു.

മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചു, സുരേഷ് ഗോപിക്ക് ശുക്രനുദിച്ചു, മലയാളത്തിലും തെലുങ്കിലും സൂപ്പർസ്റ്റാർ
മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചു, സുരേഷ് ഗോപിക്ക് ശുക്രനുദിച്ചു, മലയാളത്തിലും തെലുങ്കിലും സൂപ്പർസ്റ്റാർ

എന്നാൽ ഈ വിഷയത്തിൽ വ്യക്തത വന്നിരിക്കുകയാണ് ഇപ്പോൾ. തന്റെ ഇൻസ്‌റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തതാണെന്നാണ് സജ്‌ന നൂറിപ്പോൾ പറയുന്നത്, സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അവർ അറിയിച്ചിച്ചിട്ടുണ്ട്. തിരികെ കിട്ടിയ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് സജ്‌ന ഇക്കാര്യം അറിയിച്ചത്.

sajna

'എന്റെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് തന്നെ എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല' സജ്‌ന പറയുന്നു.

ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലുവാണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്‌ത്‌ റിക്കവര്‍ ചെയ്‌ത്‌ എടുത്തതാണ്' അവർ വീഡിയോയിൽ പറഞ്ഞു.

'അതില്‍ വന്ന പോസ്‌റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്‌ത്‌ എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ഒക്കെ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്' അവർ തുടർന്നു.

'ശരിക്കും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതേ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതേ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്‌താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണ് ചെയ്‌തത്‌ എന്ന് ഞാന്‍ പറയുന്നില്ല, കേസ് കൊടുത്ത് കണ്ടുപിടിക്കും' സജ്‌ന കൂട്ടിച്ചേർത്തു.

അതേസമയം, ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് സജ്‌നയും മുൻ ഭർത്താവ് ഫിറോസ് ഖാനും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയരാകുന്നത്. മൂന്നാം സീസണിൽ ആയിരുന്നു ഇവർ ബിഗ് ബോസിൽ വൈൽഡ് കാർഡ് ആയി എത്തിയത്. പിന്നീട് ഷോ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇവർ എന്തുകൊണ്ട് വേർപിരിഞ്ഞു എന്ന ചോദ്യം ഉയർന്നിരുന്നു.

ഫിറോസുമായുള്ള തന്റെ ദാമ്പത്യ ജീവിതം ഏറെ സങ്കീർണവും വേദനാജനകവുമായിരുന്നു എന്നായിരുന്നു പിന്നാലെ സജ്‌ന വെളിപ്പെടുത്തിയത്. ശാരീരികമായും സാമ്പത്തികമായും താൻ പീഡിപ്പിക്കപ്പെട്ടതായും, സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും സജ്‌ന മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എന്നാൽ സജ്‌നയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതായിരുന്നു ഫിറോസിന്റെ മറുപടി.

'റസൂൽ പൂക്കുട്ടി റിലേഷനെ കുറിച്ച് സജ്ന തന്നെ എന്നോട് പറഞ്ഞു..ഹാക്കിംഗ് വിശ്വസിക്കാൻ പാട്';സായ് കൃഷ്ണ
'റസൂൽ പൂക്കുട്ടി റിലേഷനെ കുറിച്ച് സജ്ന തന്നെ എന്നോട് പറഞ്ഞു..ഹാക്കിംഗ് വിശ്വസിക്കാൻ പാട്';സായ് കൃഷ്ണ

ഇതിനിടെ റസൂൽ പൂക്കുട്ടിയുമായി സജ്‌ന അടുപ്പത്തിലാണെന്നുള്ള തരത്തിൽ ചില റിപ്പോർട്ടുകൾ പലയിടത്തും പ്രചരിക്കുകയും ചെയ്‌തു. എന്നാൽ റസൂൽ പൂക്കുട്ടി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ ഫിറോസുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് പരിചയപ്പെട്ടതെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+