For Daily Alerts
വിദേശമലയാളികള്‍ക്കായി കേരളസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കും
ദില്ലി: വിദേശമലയാളികള്‍ക്കു വേണ്ടി പുതിയ ചില പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് കേരള മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ 12 ലക്ഷം മലയാളികളാണുള്ളത്. അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണെന്ന് നായനാര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കായി സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. വിദേശ മലയാളികള്‍ക്കു വേണ്ടിയുള്ള മറ്റൊരു പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. നായനാര്‍ പറഞ്ഞു.