കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാക് ഷെല്ലിങ് തുടരുന്നു
ശ്രീനഗര്‍: തിങ്കളാഴ്ചയും തുടര്‍ന്ന പാകിസ്ഥാന്‍ ഷെല്ലിങ്ില്‍ ഒരു സര്‍ക്കാര്‍ കെട്ടിടവും വൈദ്യൂതി ട്രാന്‍സ്മിഷന്‍ ലൈനും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിലുള്ള കര്‍ണയിലായിരുന്നു ഇത്.
അരാഷിദ് ഖാനെന്ന വിദേശ തീവ്രവാദിയെ പട്ടാളം ബാരാമുള്ളയിലെ സോഗമെന്ന സ്ഥലത്ത് ഒരേറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കര്‍ണ, കെരന്‍, റ്റേറ്റ്വാള്‍ എന്നീ സ്ഥലങ്ങളില്‍ ഷെല്ലിങ് രാത്രിയും തുടര്‍ന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഞായറാഴ്ചത്തെ ഷെല്ലിങില്‍ ഒരു സ്ത്രീയും അവരുടെ ഏഴുവയസ്സുകാരന്‍ മകനും മരിച്ചു. ഇരുപതിലധികം വീടുകളും കടകളും കര്‍ണ, കെരന്‍, റ്റേറ്റ്വാള്‍ എന്നീ സ്ഥലങ്ങളിലെ ഷെല്ലിങില്‍ തകര്‍ന്നു.