കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഇന്ത്യയും

  • By Staff
Google Oneindia Malayalam News

ദുബായ് : കേരളത്തിലെ പരമ്പരാഗത ചികിത്സാരീതികളെപറ്റിയും മനോഹരമായ കടല്‍ത്തീരങ്ങളെക്കുറിച്ചും വന്യജീവി സങ്കേതങ്ങളെക്കുറിച്ചുമെല്ലാം ഏഴാം ആറേബ്യന്‍ ട്രാവല്‍ മാര്‍ക്കെറ്റ് എന്ന പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നു. അറുപത് രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രദര്‍ശകര്‍ ഇതില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള പ്രാതിധന്യം ഈ വര്‍ഷം ഇതുവരെയുള്ളതിലേക്കും വച്ച് ഏറ്റവും വലുതാണ്. ഇന്ത്യയിലേക്ക് അറബി വിനോദ സഞ്ചാരികളുടെ വരവില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യ നാലു ദിവസം നീളുന്ന ഈ പ്രദര്‍ശനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇന്ത്യയെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഈ പ്രദര്‍ശനത്തിനു കഴിയുമെന്ന് ഇവിടുത്തെ ഇന്ത്യന്‍ ടൂറിസ്റ് ഓഫീസ് റീജിയണല്‍ ഡയറക്ടര്‍ കഞ്ചിലാല്‍ പറഞ്ഞു.

ഇന്ത്യയില്‍ ന്ിന്ന് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം വിനോദ സഞ്ചാര കമ്പനികള്‍ക്ക് ഇതൊരു വലിയ അവസരമാണ്. ഈ പ്രദേശത്തു നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുമായി ബന്ധപ്പെടാനും ഇന്ത്യയെ ആകര്‍ഷകമായൊരു വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ത്താനും ഇതുപകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X