കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വന്നില്ലെങ്കിലും കേരളം ബുദ്ധിമുട്ടിലാകില്ലെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് ഒരാഴ്ച തടഞ്ഞു നിര്‍ത്തിയാലും കേരളം ബുദ്ധിമുട്ടിലാകില്ലെന്ന് കേരള കൃഷി വകുപ്പ് മന്ത്രി കൃഷ്ണന് കണിയാംപറമ്പില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ വിസമ്മതിച്ചതിനാല്‍ ഒരാഴ്ച കേരളത്തിലേക്കുള്ള മലക്കറികളുടെ വരവ് തടഞ്ഞു നിര്‍ത്താനുള്ള തമിഴ്നാട് കര്‍ഷകരുടെ ഭീഷണിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലക്കറികളുടെ കാര്യത്തില്‍ കേരളം ഒരു സംസ്ഥാനത്തെയും അമിതമായി ആശ്രയിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.