കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേന്ദ്രത്തിന്റെ വൈദ്യുതി നയം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരു: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിര്‍ദ്ദിഷ്ട വൈദ്യുതി ബില്‍ സംസ്ഥാനത്തിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഇ. കെ നായനാര്‍ പറഞ്ഞു.വൈദ്യുത ബില്‍ - 2000 എന്ന വിഷയത്തെ കുറിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഈ ബില്‍ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്താനും വൈദ്യുത ചാര്‍ജ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. വൈദ്യുത മേഖലയെ സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടാനുദ്ദേശിച്ചുകൊണ്ടാണ് ഈ ബില്‍ നടപ്പാക്കുന്നത്. പ്രസരണ വിതരണ മേഖലകളെ പൊതുമേഖലയില്‍ നിര്‍ത്തുകയും സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അദ്ദേഹം പറഞ്ഞു.