കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാറ്റ്സ് മലയാളം ഡോട്ട്കോമും ഇന്ത്യ എബ്രോഡ് പബ്ളിക്കേഷന്‍സും ലയിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ പ്രമുഖപോര്‍ട്ടലായ ഇന്ത്യാഇന്‍ഫോ ഡോട്ട് കോമും അമേരിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ പത്രമായ എബ്രോഡ് പബ്ളിക്കേഷന്‍സ് ഇന്‍കോര്‍പ്പറേറ്റഡും തമ്മില്‍ ലയിച്ചു.

ഇന്ത്യാഇന്‍ഫോഡോട്ട്കോമിന്റെ ചെയര്‍മാന്‍ രാജ് കൊണേറുവും ഇന്ത്യാ എബ്രോഡ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗോപാല്‍ രാജുവും ലയനകരാറില്‍ ഒപ്പുവെച്ചു. ഇന്ത്യാഇന്‍ഫോഡോട്ട്കോമിന്റെ അടുത്തുതന്നെ വരുന്ന ആദ്യപൊതുഓഹരിവിതരണം ഈ ലയനത്തിന്റെ സാധുതക്കു ശേഷമുള്ളതായിട്ടിരിക്കും കണക്കാക്കുക.

ഇന്ത്യാ എബ്രോഡ് പബ്ലിക്കേഷന്‍സുമായുള്ള ലയനത്തോടെ ഇന്ത്യാ എബ്രോഡില്‍ നിന്നും വാണിജ്യമേഖലയിലേതടക്കമുള്ള വാര്‍ത്തകള്‍ ഇന്ത്യാഇന്‍ഫോഡോട്ട്കോമിനു കിട്ടും.

''ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ വളരെ പ്രധാനമാണ്. വിവരങ്ങള്‍ക്കുള്ള മികച്ച ഉറവിടമാണ് ഇന്ത്യാ എബ്രോഡ്. വിദേശഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് കാനഡയിലെയും അമേരിക്കയിലെയും ഇന്ത്യക്കാര്‍ക്ക് വളരെ പരിചിതമാണ്ഇന്ത്യാ എബ്രോഡ്. പുതിയതും കാലികവും വിശ്വനീയവുമായ വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഇന്ത്യാ എബ്രോഡുമായുള്ള പങ്കാളിത്തം ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ഞങ്ങളെ സഹായിക്കും.'' രാജു കൊണേറു പറഞ്ഞു.

ഇന്ത്യാഎബ്രോഡിന് വിദേശത്തുള്ള സല്‍പേര് ഉപയോഗപ്പെടുത്താന്‍ ഈ കരാറിലൂടെ ഇന്ത്യാഇന്‍ഫോഡോട്ട്കോമിനു കഴിയും.

''അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യക്കാര്‍ക്ക് ചിരപരിചിതമായ ഒരു പേരാണ് ഇന്ത്യാ എബ്രോഡ്. എല്ലാ ഇന്ത്യക്കാര്‍ക്കും വളരെ പ്രധാനമാവാന്‍ പോവുന്ന ഒരു കമ്പനിയുമായി ഞങ്ങള്‍ക്ക് സഹകരിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങള്‍ ശരിയായ പങ്കാളിയെ കണ്ടെത്തയിരിക്കുന്നു.'' ഗോപാല്‍ രാജു പറഞ്ഞു. വി.എസ്.എന്‍.എല്‍ ഈയിടെ ഇന്ത്യാഇന്‍ഫോഡോട്ട്കോമിന്റെ ചില ഓഹരികള്‍ വാങ്ങിയിരുന്നു. ഇതനുസരിച്ചുള്ള കരാര്‍ പ്രകാരം വി.എസ്.എന്‍.എല്ലിന്റെ നെറ്റ്കണക്ഷന്‍ ഉള്ളവര്‍ക്ക് ഇന്ത്യാഇന്‍ഫോഡോട്ട് കോം ആദ്യപേജായി കാണാനാവും.

സെര്‍ച്ച് എഞ്ചിന്‍, ഡയറക്ടറികള്‍, ഇ-മെയില്‍, ചാറ്റ്, മെസേജ് ബോര്‍ഡ് സൗകര്യങ്ങള്‍, ഇ-കോമേഴ്സ് ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ ഇന്ത്യാഇന്‍ഫോഡോട്ട്കോം സര്‍വീസ് നല്‍കുന്നുണ്ട്. കരിയര്‍ഇന്ത്യഡോട്ട്കോം, മ്യൂസികറിഡോട്ട്കോം, ദാറ്റ്സ്ക്രിക്കറ്റ്ഡോട്ട്കോം, ഇഷേര്‍ബസാര്‍ഡോട്ട്കോം, ഇവ്സ്ഇന്ത്യഡോട്ട്കോം എന്നിവയാണ് ഇന്ത്യാഇന്‍ഫോഡോട്ട് കോമിന്റെ സഹസൈറ്റുകള്‍. വിവിധഭാഷകളിലുള്ള പോര്‍ട്ടലുകള്‍ ഇന്ത്യാഇന്‍ഫോഡോട്ട് കോമിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യങ്ങള്‍ ഇന്ത്യാഇന്‍ഫോഡോട്ട് കോമിലുണ്ട്. സേവനദായകരായ ഇന്ത്യാഇന്‍ഫോഡോട്ട് കോം പോര്‍ട്ടല്‍ ശൃംഖല, പരസ്യശൃംഖല സൗകര്യങ്ങളൊരുക്കുന്നു.

അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യന്‍ പത്രങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഇന്ത്യാ എബ്രോഡ്. ന്യൂയോര്‍ക്ക് ട്രി-സ്റ്റേറ്റ്(ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കൊണെറ്റികട്) ന്യൂയോര്‍ക്ക് ഈ സ്റ്റ് കോസ്റ്റ്, ചിക്കാഗോ, ദലാസ്, ലോസ് ഏഞ്ചല്‍സ്, ടൊറോന്റോ എന്നിവിടങ്ങളിലാണ് ഇന്ത്യാ എബ്രോഡിന് എഡിഷനുള്ളത്. ഇന്ത്യ ഇന്‍ ന്യൂയോര്‍ക്ക്, ഗുജറാത്ത് ടൈംസ്, ഷേര്‍-ഇ-പഞ്ചാബ് എന്നിവ ഇന്ത്യാ എബ്രോഡിന്റെ സഹോദരസ്ഥാപനങ്ങളാണ്. ഇന്ത്യാ എബ്രോഡ് ന്യൂസ് സര്‍വീസ്, ഇന്ത്യാ എബ്രോഡ് ഫൗണ്ടേഷന്‍, ഇന്ത്യാ എബ്രോഡ് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ അവേര്‍നെസ് എന്നിവയും സഹോദരസ്ഥാപനങ്ങളില്‍ പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X