മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം തുടരുമെന്ന് ബസു
ന്യൂദില്ലി: കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമെതിരെ മതേതര പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നിരന്തര ശ്രമം തുടരുമെന്ന് മുതിര്‍ന്ന മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി ജ്യോതി ബസു പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരായ വി.പി. സിംഗ്, ഐ.കെ. ഗുജ്റാള്‍, എച്ച്. ഡി. ദേവഗൗഡ, ചന്ദ്രശേഖര്‍ എന്നിവരുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു ബസു.
എല്ലാ മതേതര ശക്തികള്‍ക്കും ഒരുമിക്കാനുള്ള വേദിയൊരുക്കാനുള്ള ശ്രമം ഞങ്ങള്‍ക്കുണ്ട്. പൊതുജനങ്ങള്‍ക്കു പുറമെ കോണ്‍ഗ്രസ്സിലെയും ബി.ജെ.പിയിലെയും ചില മതേതരവിശ്വാസികള്‍ മൂന്നാം മുന്നണിയില്‍ ചേരാന്‍ ഒരുക്കമാണ് ബസു വ്യക്തമാക്കി.
എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ എന്തെങ്കിലും തീരുമാനമായോ എന്നതിനെക്കുറിച്ച് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.