കേരളത്തില്‍ കോണ്‍ഗ്രസ് ബി ജെ പി ധാരണയെന്ന് നായനാര്‍
തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പിയുമായി രഹസ്യമായോ പരസ്യമായോ ധാരണ വേണമെന്ന പ്രശ്നമാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഗ്രൂപ്പ് വഴക്കുകള്‍ക്ക് കാരണം എന്ന് കേരള മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ നായനാര്‍ പറഞ്ഞു.
കരുണാകരന്‍ ബി ജെ പിയുമായി പരസ്യമായി ധാരണ വേണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് ആന്റണി ബി ജെ പിയുമായി രഹസ്യ ധാരണ മതി എന്ന ആശയക്കാരനാണ് എന്ന് നായനാര്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതി. കേരളിത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനുള്ള വമ്പിച്ച ജനപിന്തുണ കണ്ട് പരിഭ്രമിച്ചാണ് കരുണാകരന്‍ ബി ജെ പി യുമായി കൂട്ടുകൂടുന്നത് എന്ന് നായനാര്‍ പറഞ്ഞു.
എന്നാല്‍ ബി ജെ പിയുമായി രഹസ്യധാരണയിലെത്തുന്നതിന് ആന്റണിയുടെ ന്യായീകരണം വേറൊന്നാണ് എന്ന് നായനാര്‍ പറഞ്ഞു. ശത്രുവിനെ തോല്‍പ്പിക്കാന്‍ ശത്രുവിന്റെ ശത്രുവുമായി കൂട്ടുകൂടാം എന്നാണ് ആന്റണിയുടെ പക്ഷം എന്ന് നായനാര്‍ ആക്ഷേപിച്ചു. ബി ജെ പിയുടെ സഹായം തേടാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തില്‍ പ്രതിഷിേച്ച് ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് എല്‍ ഡി എഫിലേക്ക് വരുമെന്ന് നായനാര്‍ പറഞ്ഞു.