കേരളം വൈദ്യുതി മേഖലയില്‍ സ്വയം പര്യാപ്തത നേടിയെന്ന് ശര്‍മ്മ
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കേരളം വൈദ്യുതി മേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ചു എന്ന് വിദ്യൂത്ഛക്തി മന്ത്രി എസ് ശര്‍മ്മ വ്യാഴാഴ്ച പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ ഒരു മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നും ബ്രഹ്മപുരം, കോഴിക്കോട് ഡീസല്‍ വൈദ്യുതി നിലയങ്ങളില്‍ നിന്നും 876.10 മെഗാ വാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു.. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 17 മെഗാ വാട്ട് മാത്രമാണ് കൂട്ടാന്‍ സാധിച്ചത് എന്ന് ശര്‍മ്മ അറിയിച്ചു.
വൈദ്യുതി ഉല്‍പാദനം, വിതരണം എന്നീ മേഖലകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2313 കോടി രൂപ ചെലവഴിച്ചു എന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്ത് 1000 മെഗാ വാട്ട് വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ എടുക്കും എന്ന് ശര്‍മ്മ അറിയിച്ചു.