കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന്റെ എല്‍.ഡി.എഫ് പ്രവേശനം: ചര്‍ച്ച കഴിഞ്ഞിട്ടില്ലെന്ന് നായനാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം ലീഗിനെ എല്‍.ഡി.എഫില്‍ ചേര്‍ക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഇ.കെ നായനാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

മന്ത്രി സഭാ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി നായനാര്‍ ഇക്കാര്യം പറഞ്ഞത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടിക്കെതിരെ താന്‍ നിയമസഭയില്‍ മാത്രമേ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. കോടതിക്ക് മുന്നിലെത്തുന്ന ആരോപണങ്ങള്‍ക്ക് മാത്രമേ നിയമപരമായി നിലനില്പുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഹോം സെക്രട്ടറി കൃഷ്ണമൂര്‍ത്തിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചന്ദ്രശേഖരന്‍ നായര്‍, ജെ. ലളിതാംബിക എന്നിവര്‍ക്ക് ചീഫ് സെക്രട്ടറിയുടെ പദവി നല്‍കും.

കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് ഐ.സി.എ.ആര്‍ നിരക്കിലുള്ള ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനുള്ള ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ മന്ത്രിസഭായോഗം തര്രുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മെരിറ്റ് സ്കോളര്‍ഷിപ്പ് തുക 2000ല്‍ നിന്ന് 4000 രൂപയായി വര്‍ദ്ധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X