കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ഭരണം സ്വയംഭരണ സമിതിക്ക് കൈമാറണമെന്ന് കമ്മീഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയുടെ ഭരണകാര്യങ്ങള്‍ നിയമാനുസൃതം രൂപീകരിക്കുന്ന സ്വയംഭരണ സമിതിക്ക് വിട്ടുകൊടുക്കണമെന്ന് അന്വേഷണ കമ്മീഷന്‍. ക്ഷേത്രത്തിലെ ഭരണത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റണമെന്നും ജസ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

1999-ല്‍ മകരവിളക്ക് ദിവസം (ജനുവരി 14) ശബരിമലയില്‍ ഉണ്ടായ തിക്കും തിരക്കിലും പെട്ട് 52 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ ജസ്റിസ് ചന്ദ്രശേഖര മേനോന്‍ അധ്യക്ഷനായുള്ള ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചത്. 99 മാര്‍ച്ച് 24-ന് രൂപീകരിക്കപ്പെട്ട കമ്മീഷന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മകരജ്യോതി ദര്‍ശിച്ച ശേഷം തീര്‍ത്ഥാടകര്‍ പമ്പയിലെ കുത്തനെയുള്ള ഇറക്കം ധൃതിയില്‍ ഇറങ്ങിയതാണ് അപകടകാരണമെന്ന് കമ്മീഷന്‍ കണ്ടെത്തി. മലയുടെ മുകളില്‍ നില്‍ക്കുകയായിരുന്ന തീര്‍ത്ഥാടകര്‍ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പരിഭ്രാന്തരായി ഓടിയതാണ് അപകടകാരണമെന്ന് ആദ്യത്തെ കണ്ടെത്തല്‍ കമ്മീഷന്‍ നിരാകരിച്ചു.

മകരജ്യോതി ദിവസം ഉണ്ടാകാനിടയുള്ള തിരക്ക് മുന്‍കൂട്ടിക്കണ്ടു കൊണ്ട് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ പരാജയപ്പെട്ടുവെന്ന് കമ്മീഷന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡും സുരക്ഷാ സംവിധാനമൊരുക്കുന്നതില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചില്ല. പരിസ്ഥിതിക്ക് ദോഷം വരാതെത്തന്നെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാസംവിധാനമൊരുക്കാന്‍ കേരള നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിനും കമ്മീഷന്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചു.

ഈ അവസ്ഥയിലാണ് ശബരിമലയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നിയമാനുസൃത സ്വയംഭരണ സമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം കമ്മീഷന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ വര്‍ഷം തോറും ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം കമ്മിറ്റി ദേവസ്വത്തിന് കൈമാറണം.

അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ താഴെയല്ലാത്ത ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തിലെ പ്രതിനിധി, വന്യമൃഗസംരക്ഷണ വകുപ്പിലെ ചീഫ് കണ്‍സര്‍വേറ്റര്‍, ദേവസ്വം ബോര്‍ഡിലെ ഒരംഗം, ശബരിമല ക്ഷേത്രം തന്ത്രി, പന്തളം രാജാവിന്റെ കുടുംബത്തിലെ ഒരംഗം, വിശ്വാസികളെ പ്രതിനിധീകരിച്ച് മൂന്നു പേര്‍ എന്നിവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കേണ്ടത്. കമ്മിറ്റി കേരള ഹൈക്കോടതിയാണ് രൂപീകരിക്കേണ്ടതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X