കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റ് രണ്ടായി വിഭജിക്കാന്‍ കോടതി ഉത്തരവ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ രംഗത്തെ കുത്തകസ്ഥാപനമായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെ രണ്ടായി വിഭജിക്കാന്‍ ഒരു യു.എസ്. കോടതി ഉത്തരവിട്ടു. എന്നാല്‍ മൈക്രോസോഫ്റ്റിന് അപ്പീലിനു പോകാന്‍ അനുമതി കൊടുത്തിരിക്കുന്നതിനാല്‍ വിഭജനം ഉടനെത്തന്നെ നിലവില്‍ വരില്ല.

കോടതി ഉത്തരവിനെതിരെ അപ്പീലിനു പോകുമെന്ന് കമ്പനി ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് വ്യക്തമാക്കി. കമ്പനിയുടെ വിഭജനം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും പുതിയ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് കമ്പനിയെ തടയുമെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു. കമ്പനിയിലെ ജോലിക്കാരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ് വിധിന്യായമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നുള്ള അപ്പീലുകളില്‍ വിധി ശരിവെക്കുകയാണെങ്കില്‍ വിശ്വാസവഞ്ചനയുടെ പേരില്‍ 1982-ല്‍ എ.ടി. ആന്റ് ടി കമ്പനി നേരിട്ടതിനു ശേഷമുള്ള കഠിനമായ ശിക്ഷാവിധിയായിരിക്കും മൈക്രോസോഫ്റ്റ് നേരിടേണ്ടിവരിക.

വിന്‍ഡോസ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റങ്ങള്‍ വികസിപ്പിക്കാനും വില്‍ക്കാനുമായി ഒരു കമ്പനിയും സോഫ്റ്റ്വെയര്‍-ഓണ്‍ലൈന്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന മറ്റൊരു കമ്പനിയുമായി മൈക്രോസോഫ്റ്റിനെ വിഭജിക്കാനാണ് ജഡ്ജി തോമസ് പെന്‍ഫീല്‍ഡ് ജാക്ക്സണ്‍ ഉത്തരവിട്ടിരിക്കുന്നത്.

മൈക്രോസോഫ്റിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിയമം ലംഘിച്ചുവെന്ന് സമ്മതിക്കാനോ നിയമപ്രകാരം പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനോ അവര്‍ സമ്മതിക്കില്ലെന്ന്് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. മൈക്രോസോഫ്റ്റിനെതിരായ വിധിന്യായം നാസ്ഡാക്കില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്.

ഏപ്രില്‍ മൂന്നിന് ജഡ്ജി ജാക്ക്സണ്‍ തന്നെയാണ് മൈക്രോസോഫ്റ്റ് വിശ്വാസവഞ്ചന നടത്തിയെന്ന് വിധി പ്രഖ്യാപിച്ചത്. അതിനുശേഷം യു.എസ്. നീതിന്യായ വകുപ്പ് കമ്പനി വിഭജിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ കൊടുത്തു. ലോകമെമ്പാടുമുള്ള 80 ശതമാനം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് മറ്റു കമ്പനികളുടെയും ഉപഭോക്താക്കളുടെയും മേല്‍ അടിച്ചേല്‍പിക്കാതിരിക്കാനാണ് കമ്പനിയെ വിഭജിക്കാനാവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

75-ല്‍ ആരംഭിച്ച മൈക്രോസോഫ്റ്റ് പെട്ടെന്നാണ് സോഫ്റ്റ്വെയര്‍ രംഗത്തെ അതികായനായി വളര്‍ന്നത്. വര്‍ഷം തോറും 200 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന് വരുമാനമായി ലഭിക്കുന്നത്. ലോകത്തിലെതന്നെ കോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് കമ്പനിക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായത്. ഡിജിറ്റല്‍ രംഗത്ത് യു.എസിനെ മുന്‍പന്തിയില്‍ എത്തിക്കാനും മൈക്രോസോഫ്റ്റ് ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X