കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കയില്‍ 11 പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ: വടക്കന്‍ ജാഫ്നയില്‍ സൈന്യവും പുലികളുമായുണ്ടായ പോരാട്ടത്തില്‍ 11 പുലികള്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.
അതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് ശ്രീലങ്കയിലെത്തി. ചന്ദ്രികാ കുമാരതുംഗെയുമായി ചര്‍ച്ച നടത്താനാണ് ജസ്വന്ത്സിങ് ശ്രീലങ്കയിലെത്തിയത്. പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹം കൂടികാഴ്ച നടത്തും.
പുലികളുടെ മൂന്ന് ബങ്കറുകള്‍ സൈന്യം തകര്‍ത്തതായി സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഒമ്പത് പുലികള്‍ കൊല്ലപ്പെട്ടു. വാന്നി പ്രദേശത്ത് പുലികളെ ആക്രമിച്ച സൈന്യം രണ്ട് പേരെ കൊലപ്പെടുത്തി.
യുദ്ധമേഖലയില്‍ പെട്ടുപോയ നാട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുന്നതിന് എതിരാളികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് ഇരുവിഭാഗവും ആരോപിച്ചു.