കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പ്: കപിലിനെയും അസ്ഹറുദ്ദീനെയും ഒഴിവാക്കില്ലെന്ന് മുത്തയ്യ

  • By Staff
Google Oneindia Malayalam News

ദില്ലി: വാതുവെപ്പ് വിവാദത്തിന്റെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെയും പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് കപില്‍ ദേവിനെയും ടീമംഗം മുഹമ്മദ് അസ്ഹറുദ്ദീനെയും തല്‍സ്ഥാനത്തുനിന്ന് മാറ്റാനുള്ള സാധ്യത ബി.സി.സി.ഐ. പ്രസിഡണ്ട് എ.സി. മുത്തയ്യ തള്ളി.

കപിലിനും അസ്ഹറിനും എതിരെയുള്ള ഒത്തുകളി ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതുവരെ അവര്‍ തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന് പറയാന്‍ കഴിയില്ല. മറ്റു കളിക്കാരുടെയും വീടുകള്‍ റെയ്ഡു ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ ഒന്നും തെളിയിക്കുന്നുമില്ല.., മുത്തയ്യ പറഞ്ഞു.

ബി.സി.സി.ഐ കേന്ദ്രസര്‍ക്കാരിനെ ധിക്കരിക്കുന്നില്ലെന്ന് മുത്തയ്യ വ്യക്തമാക്കി. പകരം കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യമന്ത്രി എസ്.എസ് ധിന്‍സയുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ അടുത്ത വര്‍ഷങ്ങളില്‍ മെച്ചപ്പെടുത്താനായി ബി.സി.സി.ഐ ആവിഷ്കരിക്കുന്ന വിഷന്‍ 2000 എന്ന പദ്ധതിയെക്കുറിച്ച് മന്ത്രിയുമായി ആഗസ്ത് ഒന്നിനു ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.സി.സി.ഐയുടെ മൂന്നംഗ് ഉപസമിതി തയ്യാറാക്കുന്ന പെരുമാറ്റച്ചട്ടത്തിന്റെ കരടില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ചേര്‍ക്കുമെന്ന് മുത്തയ്യ ഉറപ്പുനല്‍കി. എന്നാല്‍ ഇത് ബി.സി.സി.ഐ പ്രവര്‍ത്തകസമിതി അംഗീകരിച്ചതിനുശേഷം മാത്രമേ സര്‍ക്കാരിന് നല്‍കുകയുള്ളൂ. എന്തെങ്കിലും കാരണത്താല്‍ പ്രവര്‍ത്തകസമിതിക്ക് കരട് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതി സമിതിയെ നിയമിക്കും. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കുന്നതിനാല്‍ ഇതിന് സാധ്യതയില്ലെന്ന് മുത്തയ്യ വ്യക്തമാക്കി.

വാതുവെപ്പില്‍ ഉള്‍പ്പെട്ടുവെന്ന് തെളിയുന്ന കളിക്കാരുടെ റെക്കോര്‍ഡുകള്‍ ഇല്ലാതാക്കുമെന്ന നിലപാടില്‍ ബി.സി.സി.ഐ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തെളിയിക്കപ്പെടുന്ന കളിക്കാര്‍ക്ക് നല്‍കിയ എല്ലാ ബഹുമതികളും പിന്‍വലിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.

ബി.സി.സി.ഐയുമായി ബന്ധപ്പെട്ട പണമിടപാട് രേഖകളും ചിലപ്പോള്‍ പണവും ഖജാന്‍ജിയുടെ വീട്ടിലാണ് സൂക്ഷിക്കുകയെന്ന് മുത്തയ്യ പറഞ്ഞു. റെയ്ഡ് രണ്ടുവര്‍ഷം മുമ്പായിരുന്നു നടന്നതെങ്കില്‍ അന്നത്തെ ഖജാന്‍ജിയുടെ കേരളത്തിലെ വീട്ടില്‍ നിന്നായിരുന്നു പണം കണ്ടെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണമൊന്നും വരുത്താനുദ്ദേശ്യമില്ലെന്നും മുത്തയ്യ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X