കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വ്യവസായി ജൈനക്ഷേത്രം നിര്‍മിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ജൈനമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ഗുജറാത്തിലെ പാലിത്താനയില്‍ മലയാളിയായ മുസ്ലിം വ്യവസായി ജൈനക്ഷേത്രം നിര്‍മിച്ചുനല്‍കി. എറണാകുളം ബ്രോഡ്വേയിലെ ഫെയര്‍ ഉടമ ടി.എ.മജീദാണ് ക്ഷേത്രം നിര്‍മിച്ച് സംഭാവന ചെയ്തത്.

അഹമ്മദാബാദില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പാലിത്താനയില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബഹുനില ആരാധനാലയത്തിന് 8000 ചതുരശ്രഅടിയാണ് മൊത്തം വിസ്തീര്‍ണം. ജൈനമതക്കാരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായ 'ശത്രുഞ്ജയ'യുടെ അടിവാരത്തിലാണ് പാലിത്താന.

ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളും ഉണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് സ്വാമിമാരെ ക്ഷണിക്കാന്‍ മജീദ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്താണ് എത്തിയത്. ഉദ്ഘാടനത്തിന് മജീദിനെയും പത്നിയെയും അശ്വരഥത്തിലാണ് ക്ഷേത്രത്തിലേക്കാനയിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മതമൈത്രിക്ക് വേണ്ടിയുള്ള തന്റെ എളിയ ഉപഹാരമാണ് ക്ഷേത്രമെന്ന ് മജീദ് പറഞ്ഞു. ജൈനസന്യാസിയായ അഭയസെന്‍ സ്വാമിയുമായുള്ള ദീര്‍ഘനാളത്തെ ബന്ധവും പാലിത്താനയിലെത്താന്‍ കാരണമായി. മനുഷ്യനെ ഗോത്രങ്ങളും വര്‍ഗങ്ങളുമായി തരംതിരിച്ചത് അന്യോന്യം കലഹിക്കാനല്ല, പരസ്പരം തിരിച്ചറിയാനാണെന്ന് ഖുര്‍ ആന്‍ പറയുന്നുണ്ടെന്ന് മജീദ് ചൂണ്ടികാട്ടി. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മദീന പള്ളിയുടെ ഒരു ഭാഗത്ത് ജൂതന്മാരെ പ്രാര്‍ഥിക്കാന്‍ അനുവദിച്ച മുഹമ്മദ് നബിയുടെ മാതൃകയും നമുക്ക് മുന്നിലുണ്ട്.

കോയമ്പത്തൂരിലെ ശാന്തിനാഥ് ജയിന്‍ ക്ഷേത്രത്തില്‍ വച്ചാണ് മജീദ് അഭയസെന്‍ സ്വാമിയുമായി പരിചയപ്പെട്ടത്. നടുവേദന. ചെന്നിക്കുത്ത്, സെര്‍വിക്കല്‍ സ്പോണ്ടിലിറ്റിസ് എന്നിവയ്ക്കുള്ള ആയുര്‍വേദ ഔഷധത്തിന്റെ ചേരുവകള്‍ സ്വാമി മജീദിന് പറഞ്ഞുകൊടുത്തു. അതിനെ ആധാരമാക്കി ഫെയര്‍ ഫാര്‍മ ആര്‍ത്രെറ്റിക്സ് ക്യൂര്‍ എന്ന ഔഷധം തയാറാക്കി.

കോയമ്പത്തൂരിലെ ഗവ. കോളജ് ഒഫ് എഞ്ചിനീയറിങിലും ഗിണ്ടി കോളജ് ഒഫ് എഞ്ചിനീയറിങിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മജീദ് 1960ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മൈനിങ് എഞ്ചിനീയറിങില്‍ ബിരുദം നേടി. നെയ്വേലി ലിറ്റ് കോര്‍പ്പറേഷനിലും കോലാര്‍ സ്വര്‍ണഖനികളിലും കുറെക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് കുണ്ടറ സിറാമിക്സില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്നും ജോലി രാജിവച്ചാണ് ടെക്സ്റൈല്‍ വ്യാപാരത്തിലേക്കും ഔഷധനിര്‍മാണ വിപണനരംഗത്തേക്കും കടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X