കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബാലന് കെ. നായരുടെ മൃതദേഹം സംസ്കരിച്ചു
പാലക്കാട്: ആഗസ്ത് 26 ശനിയാഴ്ച രാവിലെ അന്തരിച്ച ചലച്ചിത്ര നടന് ബാലന് കെ. നായരുടെ മൃതദേഹം സംസ്കരിച്ചു. പാലക്കാട്ടെ ഷൊര്‍ണൂരിലെ വാടാനക്കുറിശ്ശിയിലുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് ശവസംസ്കാരം നടന്നത്.
പാലക്കാട് ജില്ലാ കളക്ടര്‍ കെ. ഇളങ്കോവന് പങ്കെടുത്ത ചടങ്ങില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് ബാലന് കെ. നായര്‍ക്ക് വിട നല്‍കിയത്. ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മൃതദേഹത്തില്‍ റീത്ത് വെച്ചു.
കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് ഷാജി എന്‍. കരുണ്‍, അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ തുടങ്ങി ഒട്ടേറെ പേര് ചടങ്ങില്‍ പങ്കെടുത്തു. അന്തരിച്ച ചലച്ചിത്ര പ്രതിഭയോടുള്ള ആദര സൂചകമായി വാടാനക്കുറിശ്ശിയില് ഞായറാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.