കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ വിരുദ്ധ തരംഗം ശക്തമാകുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : കേരളത്തില്‍ പാമോയില്‍ വിരുദ്ധതരംഗം കരുത്താര്‍ജ്ജിക്കുകയാണ്.

പാമോയില്‍ ഇറക്കുമതിയെ തുടര്‍ന്ന് വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വന്‍ തോതില്‍ വിലയിടിഞ്ഞിരുന്നു. കേരകര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന പാമോയിലിനെതിരെ ബഹിഷ്കരണം ശക്തമാവുകയാണ്.

പ്രധാനമായും വടക്കന്‍ കേരളത്തിലാണ് ബഹിഷ്കരണ സമരം ശക്തമായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമമാണ് ആദ്യം പാമോയില്‍ ബഹിഷ്കരണം നടപ്പാക്കിയത്. കൂരാച്ചുണ്ടിനെ മാതൃകയാക്കി കൂടുതല്‍ ഗ്രാമങ്ങളും സംഘടനകളും പാമോയില്‍ ബഹിഷ്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് സിപിഐ (എം എല്‍) പ്രവര്‍ത്തകര്‍ പാമോയില്‍ കടകളില്‍ നിന്നും പിടിച്ചെടുത്ത് ഒഴുക്കിക്കളഞ്ഞു. ഗ്രാമങ്ങളില്‍ വ്യാപാരികള്‍ തന്നെ ബഹിഷ്കരണത്തിന് മുന്‍കൈയെടുക്കുന്നുണ്ട്. നന്മണ്ട ഗ്രാമപഞ്ചായത്തിലെ വ്യാപാരികളോട് പുതിയ സ്റോക്ക് എടുക്കരുതെന്ന് വ്യാപാരവ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 21 ശനിയാഴ്ച ഗ്രാമപഞ്ചായത്തില്‍ ബഹിഷ്കരണ പ്രഖ്യാനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വ്യാപാര വ്യവസായ ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ എല്ലാ യൂണിറ്റുകളോടും പാമോയില്‍ വില്‍പ്പന നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടരഞ്ഞി പഞ്ചായത്തില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറമാണ് പാമോയിലിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 21 ശനിയാഴ്ച പഞ്ചായത്തിനെ പാമോയില്‍ മുക്തമായി പ്രഖ്യാപിക്കും. കല്ലാനോട് , പേരാമ്പ്ര, കുറ്റ്യാടി, കക്കയം, കുളത്തുവയല്‍, കരിയാത്തുംപാറ എന്നിവിടങ്ങളില്‍ ബഹിഷ്കരണം പൂര്‍ണ്ണമാണ്.

പാമോയില്‍ ഉപരോധം വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയില്‍ചലനമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് വിപണിയില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 100 രൂപയും വെളിച്ചെണ്ണയ്ക്ക് 75 രൂപയും വര്‍ദ്ധിച്ചു. പാമോയില്‍ വില്‍പ്പന നിര്‍ത്തിയ ഗ്രാമങ്ങളില്‍ വെളിച്ചെണ്ണ വില്‍പ്പന ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X