ആശുപത്രിക്കു മുന്നിലെ റോഡില്‍ യുവതി പ്രസവിച്ചു
പോണ്ടിച്ചേരി: പ്രസവം അടുത്ത മാസം മാത്രമേ ഉണ്ടാവൂവെന്ന് ഡോക്ടര്‍ ഉറപ്പുകൊടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നിറങ്ങിയ യുവതി ആശുപത്രിക്കു മുന്നിലെ റോഡില്‍ വെച്ച് പ്രസവിച്ചു.
ഒക്ടോബര്‍ 23 തിങ്കളാഴ്ച പോണ്ടിച്ചേരിയിലെ തന്നാലിലാണ് ഈ അസാധാരണ സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയയുടനെ ദേഹാസ്വാസ്ഥ്യവും വേദനയും അനുഭവപ്പെട്ട വാസന്തി റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ വെച്ച് തന്നെ അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
അതേ സമയം ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ തമ്മ റാവു പറഞ്ഞു. ആശുപത്രിക്കുള്ളില്‍ വെച്ചാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചത് എന്നതുകൊണ്ട് പ്രസവം ആശുപത്രിക്കുള്ളില്‍ വെച്ച് നടന്നുവെന്നാണ് റെക്കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.