കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ പുതിയ വിമാനസര്‍വീസുകളുടെ സമയം

  • By Staff
Google Oneindia Malayalam News

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒക്ടോബര്‍ 29 ഞായറാഴ്ച ആരംഭിക്കുന്ന പുതിയ വിമാന സര്‍വീസുകളുടെ സമയവിവരം.

ശീതകാല ഷെഡ്യൂളില്‍ ചെന്നൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള സര്‍വീസ് (ഐസി 967) ട്രിച്ചി വഴി കൊച്ചിയിലെത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഈ സര്‍വീസ്. കൊച്ചിയില്‍ വൈകുന്നേരം 5.15 ന് എത്തുന്ന വിമാനം ആറ് മണിക്ക് ഷാര്‍ജയിലേക്ക് തിരിക്കും. രാത്രി 8.25ന് ഷാര്‍ജയിലെത്തും. ഷാര്‍ജയില്‍ നിന്നും 9.20ന് തിരിക്കുന്ന വിമാനം ചൊവ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 2.35ന് നെടുമ്പാശ്ശേരിയിലെത്തും. 3.15ന് ട്രിച്ചി വഴി ചെന്നൈയിലേക്ക് പോകും.

ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ കൊച്ചി വഴി ഷാര്‍ജയിലേക്ക് വ്യാഴം ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചെന്നൈയില്‍ നിന്നും ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന വിമാനം 5.10ന് നെടുമ്പാശ്ശേരിയിലെത്തി ആറിന് ഷാര്‍ജയിലേക്ക് പോകും. 8.25ന് ഷാര്‍ജയിലെത്തും. 9.20നാണ് ഷാര്‍ജയില്‍ നിന്നുള്ള മടക്കയാത്ര.

വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനം 3.20ന് കോയമ്പത്തൂര്‍ വഴി ചെന്നൈയിലേക്ക് പോകും. അഞ്ചരയ്ക്ക് ചെന്നൈയിലെത്തും.

മുംബൈയില്‍ നിന്നും കോഴിക്കോട് കൊച്ചി വഴി ഷാര്‍ജയിലേക്കുള്ളതാണ് മറ്റൊരു സര്‍വീസ്. ചൊവ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയില്‍ നിന്നും പുറപ്പെടുന്ന എ-300 വിമാനം 3.10ന് കോഴിക്കോട്ടെത്തി നാലിന് കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയില്‍ നാലരയ്ക്കെത്തി 5.15ന് ഷാര്‍ജയിലേക്ക് പോകും. 7.40ന് ഷാര്‍ജയിലെത്തും.

ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ രണ്ടിന് തിരിക്കുന്ന വിമാനം രാവിലെ 7.15ന് കൊച്ചിയിലെത്തി 8.15ന് കോഴിക്കോട്ടേക്ക് പോകും. 8.45ന് കോഴിക്കോട്ടെത്തി 9.40ന് മുംബൈയിലേക്ക് പോകും. 11.20ന് മുംബൈയിലെത്തും.

ചെന്നൈയില്‍ നിന്നും ബുധന്‍, ശനി ദിവസങ്ങളില്‍ മസ്കറ്റിലേക്കുള്ള വിമാനം രണ്ട് മണിക്ക് പുറപ്പെട്ട് മൂന്നിന് കൊച്ചിയിലെത്തും. 4.20ന് കൊച്ചി വിടുന്ന വിമാനം 6.20ന് മസ്കറ്റിലെത്തും.

മസ്കറ്റില്‍ നിന്നും 7.20ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 12.10ന് കൊച്ചിയിലെത്തും. 1.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 2.10ന് ചെന്നൈയിലെത്തും.

ബുധന്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ദോഹ വിമാനം 6.40ന് കൊച്ചിയിലെത്തും. 7.40ന് കൊച്ചി വിടുന്ന വിമാനം 9.40ന് ദോഹയിലെത്തും.

ദോഹയില്‍ നിന്നും 11ന് തിരികെ പുറപ്പെടുന്ന വിമാനം വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് എത്തി 6.30ന് ഹൈദരാബാദിലേക്ക് പോകും. 8.10ന് ഹൈദരാബാദിലെത്തും.

ചെന്നൈയില്‍ നിന്നും കൊച്ചി, ഗോവ വഴി തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കുവൈറ്റിലേക്കുള്ളതാണ് മറ്റൊരു സര്‍വീസ്. രാവിലെ 11.30ന് ചെന്നൈയില്‍ നിന്ന് തിരിക്കുന്ന വിമാനം 12.35ന് കൊച്ചിയിലെത്തി 1.15ന് ഗോവ വഴി കുവൈറ്റിലേക്ക് പോകും. 4.45ന് കുവൈറ്റിലെത്തും.

കുവൈറ്റില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1.15ന് പുറപ്പെടുന്ന വിമാനം 7.45ന് ഗോവയിലെത്തി 8.40ന് കൊച്ചിയിലേക്ക് തിരിക്കും. 9.45ന് കൊച്ചിയിലെത്തി 10.30ന് ചെന്നൈയിലേക്ക് പോകും. 11.35ന് ചെന്നൈയിലെത്തും.

ആഭ്യന്തര റൂട്ടില്‍ മുംബൈ-കൊച്ചി, കൊച്ചി-മുംബൈ, ദല്‍ഹി-ബാംഗ്ലൂര്‍-കൊച്ചി-തിരുവനന്തപുരം, തിരുവനന്തപുരം-കൊച്ചി-ബാംഗ്ലര്‍-ദില്ലി, കൊച്ചി-അഗത്തി, അഗത്തി-കൊച്ചി വിമാനങ്ങളുടെ ശീതകാല ഷെഡ്യൂളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ നാല് റൂട്ടുകളില്‍ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും. അഗത്തിയിലേക്ക് ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകും.

മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഐസി 161 എയര്‍ബസ് രാവിലെ പത്തിന് പുറപ്പെട്ട് 11.45ന് കൊച്ചിയിലെത്തും. തിരികെ 12.25ന് തിരിക്കുന്ന വിമാനം 4.10ന് മുംബൈയിലെത്തും.

ദില്ലിയില്‍ നിന്നുള്ള തിരുവനന്തപുരം വിമാനം രാവിലെ 6.50ന് പുറപ്പെട്ട് 9.20ന് ബാംഗ്ലൂരിലെത്തും. 10ന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ട് 10.55ന് കൊച്ചിയിലെത്തും. 11.35ന് കൊച്ചിയില്‍ നിന്നും തിരിക്കുന്ന വിമാനം 12.05ന് തിരുവനന്തപുരത്തെത്തും.

1.40ന് തിരുവനന്തപുരം വിടുന്ന വിമാനം 2.10ന് കൊച്ചിയിലെത്തും. 2.50ന് ബാംഗ്ലൂരിലേക്ക് തിരിക്കുന്ന വിമാനം 3.45ന് അവിടെയെത്തും. അവിടെ നിന്നും 4.30ന് പുറപ്പെട്ട് 7ന് ദില്ലിയിലെത്തും.

അഗത്തിയിലേക്കുള്ള ഡോര്‍ണിയര്‍ വിമാനം ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും 9.15ന് പുറപ്പെടും 10.50ന് അഗത്തിയിലെത്തും.

ചൊവ, വ്യാഴം, ശനി ദിവസങ്ങളില്‍ അഗത്തിയില്‍ നിന്നും 11.15ന് തിരിക്കുന്ന വിമാനം 1.05ന് കൊച്ചിയിലെത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഗത്തിയില്‍ നിന്നും 3.35ന് പുറപ്പെട്ട് 5.10ന് കൊച്ചിയിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X