കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിനെതിരെ അസ്ഹര്‍ കോടതിയില്‍

  • By Super
Google Oneindia Malayalam News

മുംബൈ: ക്രിക്കറ്റ് കോഴവിവാദത്തിന്റെ പേരില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോടതിയില്‍.

ആന്ധ്രപ്രദേശ് ഹൈക്കോടതിയിലാണ് ഈ തീരുമാനത്തിനെതിരെ അസ്ഹറുദ്ദീന്‍ ജനവരി 12 വെള്ളിയാഴ്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമോ എന്നറിവായിട്ടില്ല. അസ്ഹിനെതിരായ വിലക്ക് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതല്ലെന്ന് അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിലെ കോഴവിവാദത്തത്തെക്കുറിച്ച് സിബിഐയും ബിസിസിഐ പ്രത്യേക കമ്മീഷണര്‍ മാധവനും നടത്തിയ അന്വേഷണത്തില്‍ അസ്ഹറുദ്ദീന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. മനോജ് പ്രഭാകര്‍, അജയ് ജഡേജ തുടങ്ങിയവര്‍ക്കും ബിസിസിഐ ശിക്ഷ നല്‍കിയിട്ടുണ്ട്.

അസ്ഹര്‍ കോടതിയെ സമീപിച്ചതിനെ ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ അപലപിച്ചു. വാതുവെപ്പുകാരുമായി ബന്ധമില്ലെന്ന് ശിക്ഷ ലഭിച്ച കളിക്കാര്‍ക്കെങ്ങനെ പറയാനാകും. വാതുവെപ്പുകാരും കളിക്കാരുമായി ബന്ധമുണ്ടെന്ന് സിബിഐയുടെയും ബിസിസിഐയുടെയും അന്വേഷണത്തില്‍ തെളിഞ്ഞതാണ്. കളിക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചത് - ലെലെ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X