ആലുവ കൂട്ടക്കൊല: പ്രതി ദമാമില്‍?
കൊച്ചി: ആലുവയില്‍ ആറംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ദമാമിലേക്ക് കടന്നതായി സൂചന.
അഗസ്റിന്റെ കുടുംബവുമായി ബന്ധമുള്ള ഈ യുവാവിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ മുംബൈയില്‍ നിന്നും ദമാമിലേക്ക് കടന്നതായി സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോയ പൊലീസ് സംഘം മുംബൈയില്‍ നിന്നും തിരിച്ചെത്തിയിട്ടില്ല.
സംഭവം നടന്ന ദിവസം അഗസ്റിന്റെ വീടിനടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഒരാള്‍ രാത്രിയില്‍ വളരെ നേരം സംസാരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ആലുവയുടെ പരിസരപ്രദേശത്തുള്ള ഏതെങ്കിലും നമ്പരിലേക്കായിരിക്കും ഇയാള്‍ വിളിച്ചിട്ടുള്ളതെന്ന് അനുമാനിക്കുന്നു.
അഗസ്റിന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട വസ്തുക്കള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവായേക്കും. ആലുവ ടിബിയില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയവരുടെയും കസ്റഡിയിലെടുത്തവരുടെയും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമായ തെളിവാകുമെന്നറിയുന്നു.


Click it and Unblock the Notifications