കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി : അദ്വാനിയുടെയും മറ്റും വിചാരണ മാറ്റി

  • By Staff
Google Oneindia Malayalam News

അലഹബാദ് : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കേന്ദ്രമന്ത്രിമാരായ അദ്വാനി,ജോഷി ,ഉമാഭാരതി എന്നിവരെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് കോടതി .

ഇവര്‍ക്കെതിരെ സിബിഐ കോടതി നേരത്തെ വിധിച്ചതു പോലെ കുറ്റപത്രം തയ്യാറാക്കുന്നതും ശരിയല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു . ഫിബ്രവരി 12 തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെതായിരുന്നു ഈ വിധി . ഇനി ഇവരെ വിചാരണ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെങ്കില്‍ ഹൈക്കോടതിയുടെ സമ്മതം വാങ്ങിയ ശേഷം പുതിയൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ജസ്റിസ് ഭല്ല വിധിച്ചു.

മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്കു പുറമെ , ഈയിടെ അന്തരിച്ച വിജയരാജ സിന്ധ്യ , ബിജെപി എംപി വിനയ് കത്യാര്‍ , വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍ , ഗിരിരാജ കിഷോര്‍ ,വിഷ്ണു ഹരി ഡാല്‍മിയ , സന്യാസിനി ഋതംബര എന്നിവരടക്കം എട്ടു പേര്‍ക്കെതിരായ വിചാരണയാണ് റദ്ദാക്കണമെന്ന് കോടതി വിധിച്ചത്.

അതേ സമയം മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഹ് , ശിവസേന നേതാവ് ബാല്‍ താക്കറെ എന്നിവരടക്കം 40 പേര്‍ക്കെതിരെ സിബിഐ കോടതിയുടെ ഉത്തരവില്‍ പറയും പ്രകാരം കുറ്റപത്രം തയ്യാറാക്കുകയും വിചാരണ നടപ്പാക്കുകയും വേണമെന്ന് കോടതി പറഞ്ഞു . ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ആകെ 49 പേര്‍ക്കെതിരെയാണ് സിബിഐ കോടതി കുറ്റപത്രവും വിചാരണയും വിധിച്ചത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X