മൂന്നാം മുന്നണി അടുത്ത മാസം: സുര്‍ജിത്
തിരുവനന്തപുരം: അടുത്ത മാസത്തോടെ മൂന്നാം മുന്നണി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പറഞ്ഞു.
മൂന്നാം മുന്നണി രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഫിബ്രവരി 14 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്കെതിരായാണ് മൂന്നാം മുന്നണി രൂപം കൊള്ളുന്നത്. കോണ്‍ഗ്രസ് തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ ബിജെപി സര്‍ക്കാരും തുടരുന്നതിന്റെ ഫലമായി രാജ്യത്തെ കര്‍ഷകരും മറ്റ് സാധാരണക്കാരും ദുരിമനുഭവിക്കുകയാണ്. മറ്റൊരു വശത്ത് ബിജെപി രാജ്യത്താകെ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെയാണ് മൂന്നാം മുന്നണി രൂപം കൊള്ളുന്നത്.
ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ സെക്യുലര്‍ എന്നിവയും മൂന്നാം മുന്നണിയിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.