കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ വിമാനാപകടം ഒഴിവായി

  • By Staff
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി റണ്‍വേയിലൂടെ മുന്നോട്ടുനീങ്ങിയ വിമാനം അപ്രോച്ച് ലൈറ്റില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .

ഫിബ്രവരി 15 വ്യാഴാഴ്ചയാണ് വലിയൊരു അപകടം ഒഴിവായത് . രാവിലെ ഒമ്പതിന് 116 യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങിയ എയര്‍ ഇന്ത്യയുടെ എഐ 727 വിമാനമാണ് റണ്‍വേവിട്ട് മുന്നോട്ട് നീങ്ങിയത് . കോഴിക്കോട് -അബുദാബി -ദുബായ് വിമാനമായിരുന്നു ഇത് . റണ്‍വേയുടെ 7,500 അടി കഴിഞ്ഞ് റണ്‍വേ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് വിമാനം നീങ്ങി .

ഇക്കാര്യം പക്ഷെ പൈലറ്റുമാര്‍ അറിഞ്ഞില്ല . 50 അടിയോളം മുന്നോട്ട് നീങ്ങിയ വിമാനം അപ്രോച്ച് ലൈറ്റിനോട് ചേര്‍ന്നു നിന്നു . വിമാനം തിരിക്കാന്‍ സ്ഥലമില്ലാതായതോടെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചു . സാങ്കേതിക വിഭാഗം ഉടനെ എത്തി അപ്രോച്ച് ലൈറ്റും മറ്റൊരു ലൈറ്റ് പാനലും മുറിച്ചുമാറ്റി . തുടര്‍ന്ന് അരമണിക്കൂര്‍ വൈകി വിമാനം പുറപ്പെട്ടു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X