കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ വ്യോമാക്രമണം

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ് : അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഇറാഖില്‍ വ്യോമാക്രമണം നടത്തി . ഫിബ്രവരി 16 വെള്ളിയാഴ്ചയായിരുന്നു ആക്രമണം .

ഇറാഖ് കൂട്ട നാശത്തിനുതകുന്ന ആയുധങ്ങളുടെ നിര്‍മ്മാണം തുടരുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം . ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിനടുത്ത് നടത്തിയ ബോംബാക്രമണത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു . ആക്രമണത്തില്‍ മുറിവേറ്റ എട്ടോളം പേര്‍ ചികിത്സയ്ക്കെത്തിയതായി ബാഗ്ദാദിലെ യര്‍മോക് ആശുപത്രിയിലെ ഡോ. ഒമര്‍ അല്‍-അബ്ദാലി പറഞ്ഞു . എന്നാല്‍ നാശനഷ്ടങ്ങളെപ്പറ്റി ഇറാഖിന്റെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല .

ബാഗ്ദാദില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള ഇറാഖിന്റെ അഞ്ച് സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു . ബ്രിട്ടന്റെയും യുഎസിന്റേതുമടക്കം 24 യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു . എന്നാല്‍ യുഎസിന്റെയും ബ്രിട്ടന്റെയും ആക്രമണം പരാജയമായിരുന്നുവെന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഇറാഖ് ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു . അവരെ കടലിലും കരയിലും വായുവിലും നേരിടുമെന്നും സദ്ദാം ഹുസൈന്‍ അഭിപ്രായപ്പെട്ട ു . സര്‍വനാശകാരിയായ ആയുധങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സദ്ദാമിന് ഉചിതമായ മറുപടി നല്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X