Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തല്‍ തുടരണമെന്ന് സര്‍വകക്ഷിയോഗം

ദില്ലി: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ തുടരണമെന്ന് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഫിബ്രവരി 21 ബുധനാഴ്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഏതാണ്ടെല്ലാ പാര്‍ട്ടികളും കശ്മീരില്‍ വെടിനിര്‍ത്തല്‍ ഫിബ്രവരി 26നു ശേഷവും തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ തീവ്രവാദികളുടെ സായുധകലാപത്തിനെതിരേ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കക്ഷിനേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

ജമ്മു-കശ്മീരിനെ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും സമ്മേളനത്തില്‍ സംസാരിച്ച വിവിധ കക്ഷിനേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. യോഗത്തില്‍ ഇന്റലിജന്‍സ് മേധാവികള്‍ കശ്മീരിലെ സ്ഥിതിഗതികള്‍ അവതരിപ്പിച്ചു. വെടിനിര്‍ത്തലിനു മുമ്പും അതിനു ശേഷവുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു.

വെടിനിര്‍ത്തല്‍ തുടരണമെന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് ഏകമനസായിരുന്നുവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. വെടിനിര്‍ത്തല്‍ തുടരണോയെന്ന് ബുധനാഴ്ച വൈകുന്നേരം ചേരുന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതി തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+