Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാകുംഭമേളയ്ക്ക് കൊടിയിറങ്ങി

അലഹബാദ്: പുതുനൂറ്റാണ്ടിലെ ആദ്യത്തെ മഹാകുംഭമേളയ്ക്ക് സമാധാനപരമായ കൊടിയിറക്കം. മഹാശിവരാത്രി ദിവസമായ ഫിബ്രവരി 21 ബുധനാഴ്ചത്തെ സ്നാനത്തോടെ 41 ദിവസം നീണ്ടുനിന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് അവസാനമായി.

ബുധനാഴ്ച ശിവരാത്രി സ്നാനത്തിന് ത്രിവേണീസംഗമത്തില്‍ 25 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതെ തീര്‍ത്ഥാടനത്തിന്റെ അവസാനസ്നാനവും സമാപിച്ചു. മനസും ശരീരവും ശുദ്ധമാക്കിക്കൊണ്ട് അവര്‍ സംഗമഭൂവില്‍ നിന്നും മടങ്ങിത്തുടങ്ങി.

41 ദിവസത്തെ കുംഭമേളയ്ക്ക് ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി ഏതാണ്ട് എട്ടു കോടി ആളുകളാണ് എത്തിയത്. മൗനി അമാവാസി ദിവസത്തെ ഷാഹി സ്നാനത്തിനു മാത്രം മൂന്നു കോടി ഭക്തര്‍ അലഹബാദിലെത്തി. ലക്ഷക്കണക്കിന് ആളുകള്‍ ദിവസവും മരം കോച്ചുന്ന തണുപ്പില്‍ വെള്ളത്തിലിറങ്ങി സ്നാനം നടത്തുന്ന മഹോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകമെമ്പാടും നിന്നുള്ള മാധ്യമപ്രതിനിധികളുടെ തിരക്കായിരുന്നു.

ഇനി 2004 ഏപ്രില്‍-മെയ് മാസങ്ങളിലായി ഉജ്ജയിനിയില്‍ നടക്കുന്ന സിംഹാസ്ഥ കുംഭമേളയില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയോടെയാണ് തീര്‍ത്ഥാടകര്‍ അലഹബാദ് വിടുന്നത്. അലഹബാദില്‍ അടുത്ത മഹാകുംഭമേള 2145 ല്‍ ആണ് നടക്കുക. 144 വര്‍ഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+