കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറായി ബീച്ചില്‍ വികസനപദ്ധതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ചെറായി ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കുന്നു.

പദ്ധതിയുടെ ഭാഗമായി ഏഴര മീറ്റര്‍ വീതിയില്‍ കടപ്പുറം പാലം പുനര്‍നിര്‍മ്മിക്കും., മൂന്നര കിലോമീറ്റര്‍ cherai beach ദൂരത്തില്‍ വൈദ്യുത ദീപങ്ങള്‍ സ്ഥാപിക്കും. പൂന്തോട്ടം, പാര്‍ക്ക്, വിശ്രമകേന്ദ്രം, കംഫര്‍ട്ട് സ്റേഷന്‍ എന്നിവ ഒരുക്കും. ബീച്ചില്‍ സഹോദരന്‍ അയ്യപ്പന്റെ പ്രതിമയും ബീച്ചിലേക്ക് പോകുന്ന വലിയവീട്ടില്‍കുന്ന് റോഡിന്റെ കവാടത്തില്‍ കമാനവും സ്ഥാപിക്കും.

ചെറായി രക്തേശ്വരി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഫിഷറീസ് റോഡില്‍ തൂണുകളില്‍ അക്വേറിയം സ്ഥാപിക്കും. ഇതിനരികിലായി വിശ്രമകേന്ദ്രവുമുണ്ടാകും. കോട്ടയില്‍ കോവിലകം, ചേന്ദമംഗലം, കോട്ടപ്പുറം കോട്ട, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, പള്ളിപ്പുറം കോട്ട, മഞ്ഞുമാതാ പള്ളി, സഹോദര ഭവനം, അഴീക്കല്‍ വരാഹദേവസ്വം ക്ഷേത്രം, മുനമ്പം ജുമാ മസ്ജിദ്, ചെറായി ഗൗരീശ്വര ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി കായലിലൂടെ വിനോദയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതാണ് മറ്റൊരു പദ്ധതി.

പടിഞ്ഞാറ് ഭാഗത്ത് കടലും കിഴക്ക് ഭാഗത്ത് കായല്‍പ്പരപ്പുകളുമുള്ള ചെറായി ബീച്ചിലേക്ക് നൂറ് കണക്കിന് വിദേശ ടൂറിസ്റുകളാണ് പ്രതിദിനമെത്തുന്നത്. ഇവിടെ സൗകര്യങ്ങള്‍ കുറവെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് വികസനപദ്ധതി തയാറാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X