ആലുവയില്‍ ആന ഇടഞ്ഞു
കൊച്ചി: ആലുവ പട്ടണമധ്യത്തില്‍ ഇടഞ്ഞ കൊമ്പന്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നാരായണന്‍ എന്ന ആനയാണ് ഫിബ്രവരി 21 ബുധനാഴ്ച രാവിലെ ആറര മുതല്‍ പത്തര വരെ പാപ്പാന്മാരെ അനുസരിക്കാതെ നാട്ടുകാരെ വിരട്ടി പരിഭ്രാന്തി പരത്തിയത്.
തൃപ്പൂണിത്തുറയില്‍ നിന്നും അന്നമനടയില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയി തിരികെ വരുമ്പോഴാണ് നാരായണന്റെ വിധം മാറിയത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമീപം ബൈപാസ് കവലയില്‍ എത്തിയതോടെ ആന പാപ്പാന്മാരെ അനുസരിക്കാതെ നടുറോഡില്‍ നിലയുറപ്പിച്ചു. ഒന്നാം പാപ്പാന്‍ ഉണ്ണി അകന്നു മാറിയെങ്കിലും രണ്ടാം പാപ്പാന്‍ പ്രമോദ് ആനപ്പുറത്ത് കുടുങ്ങി.
പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍ തരകന്‍ എത്തി. ഡോക്ടറും അടുത്തകാലത്ത് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചരിഞ്ഞ കൊമ്പന്‍ ഗണേശന്റെ ഉടമ ശേഖരമാരാരും മകന്‍ വിഷ്ണുശങ്കറും ചേര്‍ന്ന് പഴവും കരിമ്പും നല്‍കി ആനയെ അനുനയിപ്പിച്ച് നടുറോഡില്‍ നിന്നും മാറ്റി തളയ്ക്കുകയായിരുന്നു. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ പ്രമോദ് ആനപ്പുറത്തു തന്നെ ഇരിക്കുകയായിരുന്നു.
അന്നമനടയില്‍ വച്ച് പുലര്‍ച്ചെ നാലിന് ആനപ്പുറത്തു കയറിയ പ്രമോദ് ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം ആനയെ തളച്ച ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ആന വൈറ്റിലയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മദപ്പാട് മൂലം ഡോ.കൈമളിന്റെ ചികിത്സയിലായിരുന്ന ആനയെ ഡോക്ടറുടെ അനുവാദമില്ലാതെ അഴിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നുവത്രെ. ആന ഇടഞ്ഞ വിവരമറിഞ്ഞ് ഡോ. കൈമളും ആലുവയിലെത്തിയിരുന്നു.












Click it and Unblock the Notifications