കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക് മാരാരിക്കുളത്ത് മത്സരിക്കും

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കഴിഞ്ഞ തവണ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വി.എസ്. അച്യുതാനന്ദന്‍ പരാജയപ്പെട്ട ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ഇത്തവണ ആസൂത്രണ ബോര്‍ഡ് അംഗം തോമസ് ഐസക്കിനെ സിപിഎം രംഗത്തിറക്കും.

ഫിബ്രവരി 20 ചൊവാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വി.എസ്. അനുയായി അഡ്വ. കെ. പ്രസാദിനെ ഒഴിവാക്കിയാണ് തോമസ് ഐസക്കിനെ മാരാരിക്കുളത്തേക്ക് നിര്‍ദ്ദേശിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

കായംകുളത്ത് ജി. സുധാകരനെയും അമ്പലപ്പുഴയില്‍ സി.കെ. സദാശിവനെയും അരൂരില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ലാല്‍ കോയിപ്പറമ്പിലിനെയും മത്സരിപ്പിക്കാനാണ് തീരുമാനം.

ചെങ്ങന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക. മാവേലിക്കര സീറ്റ് എന്‍സിപിക്ക് നല്‍കും. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് സജി ചെറിയാനായിരിക്കും മിക്കവാറും ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്ഐ നേതാക്കളായ ശ്യാംസുന്ദര്‍, എ.എം. ആരിഫ്, കെ.എച്ച് ബാബുജാന്‍, ഹരിശങ്കര്‍ എന്നിവരുടെയും പേരുകള്‍ ചര്‍ച്ചക്ക് വന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X