ഭൂചലനഭീതി: കെട്ടിടനിര്‍മാണരീതി മാറുന്നു
തൊടുപുഴ: തുടര്‍ച്ചയായ ഭൂചലനം കെട്ടിടനിര്‍മാണത്തിലെ രീതിയെയും ബാധിക്കുന്നു. ഭൂചലനമുണ്ടായാല്‍ കാര്യമായ കേടുപാടുണ്ടാവാത്ത വിധത്തിലുള്ളതാണ് പുതിയ നിര്‍മാണരീതി.
കെട്ടിടനിര്‍മാണ വിദഗ്ധരും ഭൂചലനത്തെ അതിജീവിക്കാവുന്ന തരത്തിലുള്ള നിര്‍മാണരീതി പിന്തുടരാന്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇരുനില വീടുകളാണ് ഈ രീതി പിന്തുടരുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മേല്‍ത്തട്ടില്‍ സിമന്റ് പൂര്‍ണമായും ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ഭാരക്കൂടുതല്‍ കാരണമാണ് ഭൂകമ്പമുണ്ടാവുമ്പോള്‍ മേല്ക്കൂര ഇടിഞ്ഞുവീണ് മരണം കൂടുന്നത്. മേല്‍ത്തട്ട് തകര്‍ന്നുവീണുള്ള ആളപായം കുറയ്ക്കാനാണ് സിമന്റ് ഒഴിവാക്കി മേല്‍ത്തട്ടിന്റെ ബലം കുറയ്ക്കുന്നത്. മേല്ക്കൂരയുടെ ഭാരം കുറയ്ക്കാനായി അലൂമിനിയം, ജിഐ ലൈറ്റ് റൂഫ് ഷീറ്റുകള്‍ -ഇവയിലേതെങ്കിലുമൊന്ന് വിരിക്കുന്നു. കൂടാതെ ഷീറ്റ് കാണാതിരിക്കുവാനായി തെര്‍മോകോളും പ്ലാസ്റര്‍ ഒഫ് പാരീസും ഉപയോഗിക്കുന്നുണ്ട്.
കാഴ്ചയില്‍ സാധാരണ കോണ്‍ക്രീറ്റ് വീടുകളില്‍ നിന്ന് ഇത്തരം വീടുകള്‍ക്ക് വ്യത്യാസമുണ്ടാവില്ല. മേല്‍ത്തട്ടിന്റെ ബലം കുറയ്ക്കാമെന്നതിനു പുറമെ ചോര്‍ച്ച ഒഴിവാക്കുകയും ചെയ്യാം. കോണ്‍ക്രീറ്റിനേക്കാള്‍ ചെലവും കുറവുണ്ട്.












Click it and Unblock the Notifications