Get Updates
Get notified of breaking news, exclusive insights, and must-see stories!

വരയല്‍:ആര്‍ എസ് എസിനെ കുടുക്കാന്‍ സി പിഎം

മട്ടന്നൂര്‍: ഡി വൈ എഫ് ഐ പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവുമായ ബിന്ദുവിന്റെ കാലില്‍ ആര്‍ എസ് എസ് എന്നു വരഞ്ഞ സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുപ്പിക്കാന്‍ സി പി എം സമ്മര്‍ദ്ദം. എന്നാല്‍ സി പി എം സമ്മര്‍ദ്ദത്തിന് പൊലീസ് വഴങ്ങുന്നില്ല.

യുവതിയുടെ കാലില്‍ വരഞ്ഞതാര് എന്നത് ഇപ്പോഴും ദുരൂഹമാണ്. സി പി എം നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നുമില്ല. സംഭവത്തോടനുബന്ധിച്ച് സ്ഥലത്തെ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ് നടത്താനും സി പി എം പൊലീസിനോടാവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ച വരയല്‍ സംഭവം പുറത്തറിഞ്ഞതു മുതല്‍ സി പി എം പ്രാദേശിക നേതൃത്വം സംഭവത്തില്‍ ആര്‍ എസ് എസ് -ബി ജെ പി നേതാക്കളെ കുടുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. അറസ്റ്റു ചെയ്യേണ്ടവരുടെ ഒരു ലിസ്റ്റും സി പി എം നേതാക്കള്‍ പൊലീസിനു നല്‍കിയിരുന്നുവത്രെ. ഞായറാഴ്ച തന്നെ പാര്‍ട്ടിയുടെ ഒരു ജില്ലാ നേതാവ് സംഗതി ഉഷാറാക്കണമെന്നും വീഴ്ച വരുത്തരുതെന്നും പൊലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ.എന്നാല്‍ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് ഏബ്രഹാം പറഞ്ഞു. സംഭവസമയത്ത് യുവതി ധരിച്ചിരുന്ന ചുരിദാര്‍ അവരുടെ വീട്ടില്‍ നിന്നും ഫിബ്രവരി 20 ചൊവാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. വസ്ത്രത്തില്‍ സംശയിക്കത്തക്ക രീതിയില്‍ പ്രഥമദൃഷ്ട്യാ രക്തം കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. കാലിലുണ്ടായ അടയാളത്തിന് ആശുപത്രിയിലെത്തിയപ്പോള്‍ അഞ്ചു മണിക്കൂര്‍ മാത്രം പഴക്കമേ ഉണ്ടായിരുന്നുള്ളൂവെന്ന് യുവതിയെ പരിശോധിച്ച ഡോക്ടറും അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+