കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പടി: 11 പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം ജില്ലയിലുണ്ടായ മദ്യദുരന്തത്തിലെ പ്രധാനപ്രതിയായ അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് 11 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

തിരുവനന്തപുരം കളക്ടറേറ്റിലെ ഹൗസിംഗ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.എ. ലതയും നാര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി രാജഗോപാലനും നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

മുന്‍ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണപിള്ള, മുന്‍ കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വര്‍ഗീസ്, മുന്‍ കടയ്ക്കാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ നസീര്‍, അസിസ്റന്റ് എക്സൈസ് കമ്മീഷമര്‍മാരായ മോഹന്‍ദാസ്, റഹിം, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വേലായുധന്‍ നായര്‍, നാസിമുദ്ദീന്‍, എക്സൈസ് സബ് ഇന്‍സ്പെക്ടര്‍മാരായ ശശിധരന്‍, വിജയന്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ എ.വി. സുബറാവുവാണ് ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

വിജിലന്‍സ് കേസില്‍ 14 പേരായിരുന്നു പ്രതികള്‍. മുന്‍ ആറ്റിങ്ങള്‍ ഡിവൈഎസ്പി ശശിധരന്‍ ഇതിനകം തന്നെ വിരമിച്ചു കഴിഞ്ഞു. മറ്റു രണ്ട് പ്രതികളായ ഡിവൈഎസ്പി ഐസക്കും അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ കനകരാജനും മണിച്ചന് സഹായം ചെയ്തു കൊടുത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലാണ്.

ഡെപ്യൂട്ടി കളക്ടര്‍ ലത 60,000 രൂപയും ഡിവൈഎസ്പി രാജഗോപാല്‍ ഒന്നരവര്‍ഷത്തോളമായി മാസംതോറും നാലു ലക്ഷം രൂപ വീതവും ഡിവൈഎസ്പി ഐസക്ക് മൂന്നു ലക്ഷം രൂപ വീതവും മണിച്ചന്റെയും സഹോദരന്റെയും പക്കല്‍ നിന്ന് വാങ്ങിയിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുപാര്‍ശ സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി അയച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X