കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

250 കോടിയുടെ ചികിത്സാ കേന്ദ്രം വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പും മാതാ അമൃതാനന്ദമയിട്രസ്റും സംയുക്തമായി ഹോളിസ്റിക് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നു.

വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) ബാലുശ്ശേരിയിലുള്ള 300 ഏക്കര്‍ സ്ഥലത്താണ് ചികിത്സാ കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണാണ് അമൃതാനന്ദമയിക്ക് മുമ്പാകെ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.

പ്രകൃതിഭംഗിയാലും വിവിധ തരത്തിലുള്ള സസ്യലതാദികളാലും സമ്പന്നമായതു കൊണ്ടാണ് ഈ പ്രദേശം തന്നെ ഹോളിസ്റിക് ചികിത്സാ കേന്ദ്രത്തിനായി തിരഞ്ഞെടുത്തതെന്ന് ജിജി തോംസണ്‍ പറഞ്ഞു.

ഒരു മതസ്ഥാപനവുമായി സര്‍ക്കാരിന് ബന്ധപ്പെടാന്‍ തടസമുള്ളത് കൊണ്ട് മാതാ അമൃതാനന്ദമയി ട്രസ്റ് ഒരു പ്രത്യേക കമ്പനി ഇതിനായി രജിസ്റര്‍ ചെയ്യുമെന്ന് ജിജി തോംസണ്‍ അറിയിച്ചു. ചികിത്സാ കേന്ദ്രത്തിന്റെ 88 ശതമാനം ഓഹരിയും അമൃതാനന്ദമയിയുടെ കൈവശമായിരിക്കും. ഏകദേശം 110 കോടി രൂപ ട്രസ്റ് മുതല്‍ മുടക്കും. ബാക്കി തുക സര്‍ക്കാര്‍ നിക്ഷേപിക്കും. വിദേശങ്ങളില്‍ നിന്നും ഇതിനായി കെഎസ്ഐഡിസി ധനശേഖരണം നടത്തുമെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.

പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 200 കോടി രൂപ ഇതില്‍ നിന്നും വരുമാനമുണ്ടാകുമെന്നാണ് കെഎസ്ഐഡിസിയുടെ കണക്ക്കൂട്ടല്‍.

ഹോളിസ്റിക് ചികിത്സാ കേന്ദ്രത്തില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങിയ ചികിത്സാരീതികള്‍ക്ക് പുറമേ ചൈനീസ് ചികിത്സാ രീതി, പ്രകൃതി ചികിത്സ, ടിബറ്റന്‍ ചികിത്സാരീതി, സിദ്ധവൈദ്യം, അരോമ തെറാപ്പി തുടങ്ങിയവയുമുണ്ടാകും. പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനും ഇവിടെ സൗകര്യമൊരുക്കും. പല നിരക്കിലുള്ളയാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ചികിത്സാരീതിയായിരിക്കും ഇവിടെ നല്‍കുക.

വ്യവസായ മന്ത്രി സുശീലാഗോപാലനും മാര്‍ക്സിസ്റ് പാര്‍ട്ടിയും പദ്ധതിക്ക് പച്ചക്കൊടി കാട്ടി കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X