കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം ഹൈക്കോടതി ശരിവച്ചു

  • By Super
Google Oneindia Malayalam News

കൊച്ചി: വിദേശമദ്യ വിതരണവും കള്ള്ഷാപ്പുകളും പൊതുമേഖലയിലാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ മദ്യനയം ഹൈക്കോടതി ശരിവച്ചു.

മദ്യനയത്തെ ചോദ്യം ചെയ്തു കൊണ്ട് വിവിധ അബ്കാരി കോണ്‍ട്രാക്്ടര്‍മാര്‍ നല്‍കിയിരുന്ന 54 ഹര്‍ജികള്‍ തള്ളിക്കളഞ്ഞുകൊണ്ട് ജസ്റിസ് കെ. എസ്. രാധാകൃഷ്ണനും ജസ്റിസ് ജി. ശശിധരനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് മദ്യനയം ശരിവച്ചത്. ഏപ്രില്‍ മൂന്ന് ചൊവാഴ്ചയാണ് സുപ്രധാനമായ കോടതി തീരുമാനമുണ്ടായത്.

വ്യവസായവും കച്ചവടവും നടത്താനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണ് പുതിയ മദ്യനയമെന്ന കോണ്‍ട്രാക്ടര്‍മാരുടെ വാദത്തെ കോടതി തള്ളിക്കളഞ്ഞു. മദ്യവ്യവസായം സാധാരണ വ്യവസായത്തിന്റെ നിര്‍വചനത്തിന് പുറത്തുള്ളതായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് മദ്യവ്യവസായം നടത്താനുള്ള അവകാശമില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരനാണ് മദ്യനയം കോടതിയില്‍ സമര്‍പ്പിച്ചത്. കള്ള് വിതരണത്തിനായി രൂപീകരിക്കുന്ന സഹകരണ സംഘങ്ങള്‍ നിയമാനുസൃതമായിരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X