Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരങ്ങു മനുഷ്യന്‍ ഭീതി പരത്തുന്നു

ദില്ലി: അജ്ഞാതനായ ഭീകര ജീവി കിഴക്കന്‍ ദില്ലിയിലും വടക്കു കിഴക്കന്‍ ദില്ലിയിലും ഭീതി പരത്തുന്നു. കുരങ്ങിന്റെ മുഖവും ഇരുമ്പുനഖങ്ങളുമുള്ള ഈ വിചിത്രജിവി ദില്ലി നിവാസികളുടെ ഉറക്കം കെടുത്തുകയാണ്.

മെയ് 13 ഞായറാഴ്ച രാത്രിയിലും മെയ് 14 തിങ്കളാഴ്ച പുലര്‍ച്ചെയുമിടയ്ക്കുള്ള സമയത്ത് ഭീകരാക്രമണം നടത്തിയ കുരങ്ങു മനുഷ്യന്‍ വിവിധ ആക്രമണങ്ങളിലായി 13 പേരെ പരിക്കേല്‍പ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പകലും വഴിയോരത്ത് വിശ്രമിച്ചിരുന്ന ഒരാളെ കുരങ്ങു മനുഷ്യന്‍ ആക്രമിച്ചു.

മാന്തിപ്പറിക്കലാണ് കുരങ്ങു മനുഷ്യന്റെ പ്രധാന ആക്രണ രീതി. ആക്രമിക്കപ്പെട്ടവരെല്ലാവര്‍ക്കും മാന്തല്‍ ഏറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുപയോഗിച്ച് കുരങ്ങു മനുഷ്യന്റെ ഛായചിത്രം വരപ്പിയ്ക്കുകയാണ് ദില്ലി പൊലീസ് ഇപ്പോള്‍. ആക്രമണത്തിനിരയാവുന്നവര്‍ക്ക് ഭീകരജീവിയെ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്.

കഴിഞ്ഞ ഒരു മാസമായി ദില്ലിയ്ക്കടുത്ത് ഉത്തര്‍പ്രദേശിലെ ഘാസിയാബാദിലും സമീപപ്രദേശങ്ങളിലും ഇതിനു സമാനമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ ആക്രമണം നടത്തിയ ജീവി ഇപ്പോള്‍ ദില്ലിയിലേയ്ക്ക് വന്നതാകാമെന്ന് പൊലീസ് കരുതുന്നു.

കുരങ്ങു മനുഷ്യന്റെ ആക്രണം ദില്ലി നിവാസികളെ ആകെ ഭീതിയിലാക്കിയിരിക്കുകയാണ്. ആകെ പേടിച്ച ആളുകള്‍ ഏതുനിമിഷവും വിചിത്രജീവിയുടെ ആക്രമണം പ്രതീക്ഷിക്കുന്നു. കിംവദന്തികളും കെട്ടുകഥകളും ചൂടോടെ പരക്കുന്നുമുണ്ട്.

ആക്രണത്തിനിരയാവുന്നവര്‍ വിചിത്രജീവിയെക്കുറിച്ച് നല്‍കുന്ന വിശദീകരണങ്ങളും പൊലീസിനെ കുഴയ്ക്കുന്നവയാണ്. കാല്‍പാദത്തില്‍ റോളര്‍ സ്കേറ്റര്‍ പോലുള്ള ഉപകരണം ഘടിപ്പിച്ച വിചിത്രജീവിയാണ് കുരങ്ങുമനുഷ്യനെന്നാണ് ആക്രമണത്തിനിരയായ ഒരാള്‍ പറയുന്നത്. കുര്‍ത്ത -പൈജാമായണത്രേ വിചിത്രജീവിയുടെ വേഷം. വിചിത്ര ജീവിയ്ക്ക് പൊക്കം വളരെ കുറവാണെന്ന് ഒരാള്‍ പറയുമ്പോള്‍, പൊക്കം കൂടി ആരോഗദൃഢഗാത്രനാണ് കുരങ്ങുമനുഷ്യനെന്ന് മറ്റൊരാള്‍ പറയുന്നു.

ഘാസിയാബാദില്‍ വിചിത്ര ജീവിയുടെ ആക്രണത്തിനിരയായവര്‍ പറയുന്നത് ജീവി തങ്ങളെ രാത്രിയില്‍ വിളിച്ചുണര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്. കുരങ്ങിന്റെ മുഖത്തോട് സാദൃശ്യമുള്ള മുഖം മൂടി ധരിച്ചായിരുന്നുവത്രേ ആക്രമണം. ചിലര്‍ പറയുന്നത്, കുരങ്ങുമനുഷ്യന്‍ കാറോടിച്ചു പോകുന്നത് തങ്ങള്‍ കണ്ടുവെന്നാണ്.

എന്നാല്‍, അധികൃതര്‍ക്കോ, ജനങ്ങള്‍ക്കോ ഈ ഭീകരജീവിയെ കൈയ്യോടെ പിടികൂടാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു സംഘമാളുകള്‍ വിചിത്രജീവിയെ പിടികൂടാന്‍ കല്ലും വടിയും മറ്റുമായി സംഘടിച്ച് കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. വിചിത്രന്‍ ആ വഴിയെങ്ങും വന്നില്ല.

കിഴക്കല്‍ ദില്ലി നിവാസികള്‍ക്ക് ഇപ്പോള്‍ ഉറക്കം തന്നെ നഷ്പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ തന്നെ മാന്തിപ്പറിക്കാന്‍ അടുത്തുവന്ന കുരങ്ങുമനുഷ്യനില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് ഒരു സ്ത്രീ ഭീതിയോടെ ഓര്‍ക്കുന്നു. കറുത്തിരുണ്ട്, സ്റ്റീല്‍ നഖങ്ങളുള്ള ഇരുമ്പു ബൂട്ടുകള്‍ ധരിച്ച ഒരു ഭീകര രൂപമാണ് അവരുടെ മനസില്‍.

പ്രതികാരബുദ്ധിയോടെ കുരങ്ങിന്റെ മുഖംമൂടി വച്ച് ആളുകളെ പേടിപ്പിക്കാനിറങ്ങിയിരിക്കുന്ന ഒരു മുനഷ്യനാണ് ഈ വിചിത്ര ജിവിയെന്നും, അതല്ല ഏതോ വിചിത്രജീവി തന്നെയാണിതെന്നും വിശ്വസിക്കുന്നവരുണ്ട്.

പ്രത്യേക ഉദ്ദേശ്യത്തോടെ ആളുകളെ പേടിപ്പിക്കാനിറങ്ങിയിരിക്കുന്ന ഏതോ കൗശലക്കാരനാണ് കുരങ്ങു മനുഷ്യനെന്ന് ദില്ലിയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ഇക്ബാല്‍ മാലിക് അഭിപ്രായപ്പെടുന്നു. കുരങ്ങുകളുടെ ശല്യം സഹിക്കാനാവാതെ അവയെ പേടിച്ചു കഴിയുന്ന ദില്ലി നിവാസികളുടെ പേടി ചൂഷണം ചെയ്യുകയാണ് വിചിത്രവേഷവും വിചിത്രരീതികളുമായി ആളുകളെ പേടിപ്പിക്കുന്ന കുരങ്ങുമനുഷ്യനെന്ന് മാലിക് ചൂണ്ടിക്കാട്ടി.

കാട്ടിലെ തങ്ങളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കുരങ്ങന്മാര്‍ കൂട്ടത്തോടെ ദില്ലിയിലെ ജനവാസകേന്ദ്രങ്ങളിലേയ്ക്കിറങ്ങിയിട്ടുണ്ട്. ഇവ മനുഷ്യരെ ആക്രമിക്കുകയും മറ്റു ശല്യങ്ങള്‍ ചെയ്യുന്നുമുണ്ട്. കുരങ്ങന്മാരെ പേടിച്ചു കഴിയുന്ന മനുഷ്യര്‍ ഇപ്പോള്‍ വിചിത്ര ഭീകര ജീവിയായ കുരങ്ങുമനുഷ്യനേയും പേടിച്ചു കഴിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+