Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിഫ് ഹൗസില്‍ നിന്ന് പാര്‍ട്ടി ഫ്ലാറ്റിലേക്ക്

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നായനാര്‍ ഇനി പാര്‍ട്ടി ഫ്ലാറ്റിലെ താമസക്കാരന്‍. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം മെയ് 14 തിങ്കളാഴ്ച വൈകുന്നേരമാണ് ക്ലിഫ് ഹൗസ് വിട്ടത്. കണ്ണൂരില്‍ നിന്ന് ചരിത്രനിയോഗം പോലെ തിരുവനന്തപുരത്തെത്തി ക്ലിഫ് ഹൗസില്‍ താമസക്കാരനായ നായനാര്‍ കുടുംബത്തോടൊപ്പം സന്തുഷ്ടനായാണ് മുഖ്യമന്ത്രി മന്ദിരത്തിന്റെ പടിയിറങ്ങിയത്.

തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച നായനാര്‍ക്ക് തിങ്കളാഴ്ച വൈകുന്നേരം ദര്‍ബാള്‍ ഹാളില്‍ യാത്രയയപ്പ് ഒരുക്കിയിരുന്നു. ചടങ്ങില്‍ ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തിയും പൊതുഭരണ സെക്രട്ടറി ലിസി ജേക്കബും സന്നിഹിതരായിരുന്നു. നായനാര്‍ കൂടുതലൊന്നും സംസാരിച്ചില്ല. ഭരണത്തിന് സഹായം നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ചടങ്ങിനുശേഷം ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ഭാര്യ ശാരദടീച്ചര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നമുക്കിനി പോകാമല്ലോ..? കാറില്‍ നിന്നിറങ്ങിയ നായനാര്‍ ചോദിച്ചു. ചുറ്റും നിന്ന വാര്‍ത്താലേഖരെയും നായനാര്‍ വെറുതെവിട്ടില്ല: നിങ്ങളെന്തിനാടോ വന്നത്..?

വീടിനുള്ളില്‍ നായനാര്‍ കയറാന്‍ കൂട്ടാക്കാതായപ്പോള്‍ ശാരദ ടീച്ചര്‍ നിര്‍ബന്ധിച്ചു: ഒന്നിരുന്നേച്ച് പോകാം. എന്തിനിനി ഇവിടെയിരിക്കണം. നമ്മുടെ സാധനങ്ങളൊക്കെ എടുത്തിട്ടില്ലെ..? നായനാര്‍ വീണ്ടും ചോദിച്ചു.

ശാരദടീച്ചറുടെ നിര്‍ബന്ധത്തിനു വഴങ്ങി നായനാര്‍ വീട്ടിനുള്ളില്‍ കയറി. അവിടെ മക്കളും ചെറുമക്കളും പുറപ്പെടാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് വാര്‍ത്താലേഖകരെയും അകത്തേക്ക് വിളിച്ചു. പരാജയപ്പെട്ടതിന്റെ വിഷമത്തോടെയാണ് പോകുന്നത്. ഇന്നലെ ഏറെയായിരുന്നു. ഇന്നത് കുറഞ്ഞു വാര്‍ത്താലേഖകര്‍ക്ക് പായസം നല്‍കിക്കൊണ്ട് ശാരദടീച്ചര്‍ പറഞ്ഞു.

എന്തിനാടാ ബേജാറാകുന്നത്. ഈ കോണ്‍ഗ്രസുകാര് കുറച്ചുനാള് കഴിയുമ്പോള്‍ വീഴും. കേന്ദ്രത്തില്‍ ബിജെപിയും വീഴും, ഭാര്യയെ സാന്ത്വനപ്പെടുത്തിക്കൊണ്ട് നായനാര്‍.

പിന്നീട് എല്ലാവരും എകെജി സെന്ററിന് സമീപത്തുള്ള ഫ്ലാറ്റിലേക്ക് പോയി. പുതിയ കരുനീക്കങ്ങള്‍ക്കും വേഷങ്ങള്‍ക്കുമായി നായനാര്‍ നാലാം നിലയിലെ മൂന്നാം നമ്പര്‍ മുറിയിലേക്ക് കയറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+