കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റില്‍ നിന്നു ഒഴിഞ്ഞുപോക്കു തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അവസാന മന്ത്രിസഭായോഗത്തിനു ശേഷം സെക്രട്ടറിയേറ്റില്‍ നിന്നു കൂട്ടത്തോടെ ഒഴിഞ്ഞുപോക്കു തുടങ്ങി.

മന്ത്രിമാരുടെ കാറുകളിലെ ചുവന്ന ലൈറ്റുകള്‍ അപ്രത്യക്ഷമായി. കേരള സ്റേറ്റ് എന്നെഴുതിവെച്ചിരുന്ന കാറുകളില്‍ യഥാര്‍ഥ നമ്പര്‍ പ്ലേറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഓഫീസുകള്‍ ഓരോന്നായി ശൂന്യമാകാന്‍ തുടങ്ങി.

ഫയലുകള്‍ വലിയ ഇരുമ്പുപെട്ടികളില്‍ കാറുകളിലേയ്ക്കു കയറ്റുന്ന ദൃശ്യമായിരുന്നു ചൊവാഴ്ച സെക്രട്ടറിയേറ്റില്‍. വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് മന്ത്രിമാരുടെ ഓഫീസുകളില്‍ സ്ഥാപിച്ചിരുന്ന കമ്പ്യൂട്ടറുകള്‍, ടൈപ്പ് റൈറ്ററുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റാറ്റ് യന്ത്രങ്ങള്‍ എന്നിവ തിരിച്ചെടുത്തു. ഈ ഒഴി ഞ്ഞുപോക്കിനൊപ്പം തന്നെ മിനുക്കുപണികളും ആരംഭിച്ചു.

ഓഫീസുകള്‍ വൃത്തിയാക്കി പുതിയ പരവതാനികള്‍ ഇടുന്ന ജോലി തുടങ്ങി. ബാക്കിയുണ്ടായിരുന്ന അറ്റക്കുറ്റപ്പണികള്‍ തിരക്കിട്ടു തീര്‍ക്കുന്നുണ്ട്. നെയിംപ്ലേറ്റുകളും നീക്കാന്‍ തുടങ്ങി.

ഐഎഎസ് ഉദ്യോഗസ്ഥവൃന്ദത്തില്‍ നല്ലൊരു വിഭാഗത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ഇവര്‍ പുതിയ ലാവണങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമം തുടങ്ങി. കേന്ദ്രത്തിലേക്കു പോകാന്‍ അപേക്ഷ നല്‍കിയിരുന്ന പത്തോളം പേര്‍ അതു പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അതേ സമയം ഇടതുമുന്നണി സര്‍ക്കാരിന്റെ ഇഷ്ടക്കാരായിരുന്നവര്‍ പുതുതായി അപേക്ഷ നല്‍കുന്നതിനെ കുറിച്ചും ആലോചന തുടങ്ങി. പുതിയ മന്ത്രിമാര്‍ ആരൊക്കെയാകും എന്നതിനെ ആശ്രയിച്ചായിരിക്കും ഇവരുടെ ഭാവി നടപടികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X