തീവണ്ടിഗതാഗതം തടസപ്പെടും
തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷനില്‍ റൂട്ട് ഇന്‍ ലേ ഇന്റര്‍ ലോക്കിംഗ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പണി നടക്കുന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ടാഴ്ചയോളം തടസപ്പെടും.
മെയ് 26 ശനിയാഴ്ച മുതല്‍ ജൂണ്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണി പൂര്‍ത്തിയാകുന്നതു വരെ മൂന്ന് തീവണ്ടികള്‍ റദ്ദാക്കുകയും ഒരു വണ്ടിയുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
നാഗര്‍കോവില്‍-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍, എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും വഞ്ചിനാട് എക്സ്പ്രസ് ഭാഗികമായുമാണ് റദ്ദാക്കിയിട്ടുള്ളത്. കുര്‍ള-തിരുവനന്തപുരം എക്സപ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തി കൊല്ലം-മധുര പാസഞ്ചര്‍ ട്രെയിനില്‍ ബന്ധിപ്പിച്ച് തിരുവനന്തപുരത്തെത്തിക്കും. അതിനാല്‍ രാത്രി 7.40ന് എത്തേണ്ട വണ്ടി ഒരു മണിക്കൂര്‍ വൈകി മാത്രമേ എത്തുകയുള്ളു.
തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് കന്യാകുമാരി-ബാംഗ്ലൂര്‍ ട്രെയിന്‍ പ്രയോജനപ്പെടുത്താം. വഞ്ചിനാട് എക്സ്പ്രസ് എറണാകുളത്തു നിന്ന് കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. അതിനാല്‍ എറണാകുളം-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ അനുവദിക്കും. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിനുകള്‍ അര മണിക്കൂറോളം വൈകി മാത്രമേ പുറപ്പെടുകയുമുള്ളു.
പുതിയ സില്‍ സംവിധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മെയ് 26 ശനിയാഴ്ച ആരംഭിക്കും. 15 ദിവസം കൊണ്ട് രാത്രിയും പകലുമായി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 1.2 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സ്റേഷന്‍ വികസനത്തിന് 18 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പണി നടക്കുന്ന ദിവസങ്ങളില്‍ പൂര്‍ണ്ണമായും മാനുവലായിട്ടായിരിക്കും സിലുകള്‍ പ്രവര്‍ത്തിക്കുക. ഓരോ പോയിന്റിലും സില്‍ നല്‍കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും.
ആഗസ്തില്‍ തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പുതിയ തീവണ്ടി ആരംഭിക്കും. രാത്രി 10. 30ന് പാലക്കാട് നിന്നും പുറപ്പെടുന്ന ഈ വണ്ടി രാവിലെ 6.45ന് തിരുവനന്തപുരത്തെത്തും. ജൂലായ് ഒന്ന് മുതല്‍ ജയ്പ്പൂര്‍, പൂന, ഹാപ്പ എന്നിവടങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് ഓരോ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഹൗറയില്‍ നിന്നും നാഗര്‍കോവിലിലേക്ക് മറ്റൊരു ട്രെയിനും ഇതൊടൊപ്പം ആരംഭിക്കും.
തിരുവനന്തപുരം സെന്‍ട്രലിന് മറ്റൊരു പ്രവേശന കവാടം ആഗസ്തില്‍ തുറക്കും. സെക്കന്‍ഡ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത് എവിടെയായിരിക്കണമെന്നതിനെ കുറിച്ച് സര്‍വെ നടക്കുന്നതേയുള്ളു. നേമവും കൊച്ചുവേളിയും പരിഗണനയിലുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. വര്‍ക്കലയ്ക്കും മുരുക്കുംപുഴയ്ക്കുമിടയ്ക്ക് ട്രെയിനിന്റെ വേഗത നിയന്ത്രിച്ച് ചില സ്റേഷനില്‍ സ്റോപ്പ് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.












Click it and Unblock the Notifications