കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ പെയ്സ് മത്സരിക്കും

  • By Staff
Google Oneindia Malayalam News

വിംബിള്‍ഡണ്‍: വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ കളിക്കാന്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ് യോഗ്യത നേടി. ജൂണ്‍ 20 ബുധനാഴ്ച അമേരിക്കയുടെ അലക്സ് ഒബ്രിയാനെയാണ് പെയ്സ് യോഗ്യതാ റൗണ്ടിന്റെ ഫൈനലില്‍ തോല്പിച്ചത്( സ്കോര്‍ : 6-7, 6-3, 6-2, 6-2).

ഇതോടെ പെയ്സ് വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ അഞ്ചാം തവണയും മത്സരിക്കുമെന്നുറപ്പായി. പക്ഷെ ഇതുവരെയും പെയ്സ് വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല.

അലക്സ് ഒബ്രിയാനെ കീഴടക്കാന്‍ പെയ്സിന് ശരിക്കും വിയര്‍ത്തുകളിക്കേണ്ടി വന്നു. രണ്ടു മണിക്കൂര്‍ 45 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പെയ്സ് വിജയം നേടിയത്. ആദ്യത്തെ രണ്ടു സെറ്റുകളിലായിരുന്നു ഒബ്രിയാന്‍ പെയ്സിന് തലവേദന സൃഷ്ടിച്ചത്. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ പെയ്സ് കളിയിലുടനീളം ആധിപത്യം നേടി.

നേരത്തെ ബള്‍ഗേറിയയുടെ ട്രെയ്ക്കോവിനെയും ഇറ്റലിയുടെ മോസ് നവാരെയെയും പെയ്സ് യോഗ്യതാറൗണ്ടില്‍ കീഴടക്കിയിരുന്നു. വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെ ഡാനിയല്‍ എല്‍സ്നറാണ് ലിയാണ്ടര്‍ പെയ്സിന്റെ എതിരാളി. അതില്‍ വിജയിച്ചാല്‍ 24ാം സീഡുകാരന്‍ നിക്കോളാസ് എസ്ക്യൂഡിനെയായിരിക്കും പെയ്സിന് നേരിടേണ്ടിവരിക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X