ബസ്സപകടം: 10 പേരെ തിരിച്ചറിഞ്ഞു
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ ജൂലായ് 28 ശനിയാഴ്ചയുണ്ടായ ബസ്സപകടത്തില്‍ മരിച്ച 10 പേരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്.
കണ്ണൂര്‍ പാനൂര്‍ സ്വദേശി ടി.കെ. ഹരിപ്രസാദ് (30), കല്പറ്റ സ്വദേശി പി.എം. മുഹമ്മദ് (51), മകന്‍ പി.എം. നിയാസ് (22), മൈസൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ പൊന്നാനി സ്വദേശി എം. സുലൈമാന്‍ (58), പാനൂര്‍ സ്വദേശി മെഹറൂഫ് (18), വയനാട് കണിയാമ്പറ്റ ആദിവാസി കോളനിയിലെ രുഗ്മിണി (17), അങ്കമാലി സ്വദേശി ദീപേഷ് ആന്റണി (22), കോഴിക്കോട് അത്തോളി സ്വദേശി മുജീബ് റഹ്മാന്‍ (22), ലോറി ഉടമയുടെ ബന്ധു മണികണ്ഠന്‍ (24), ലോറി ക്ലീനര്‍ മരിയ ഗൗഡ (25) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മണികണ്ഠനും മരിയഗൗഡയും കര്‍ണാക സ്വദേശികളാണ്.
തിരിച്ചറിയാനുള്ള ഒരു മൃതദേഹം മദൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബാംഗ്ലൂര്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ് ബസ് ശനിയാഴ്ച പുലര്‍ച്ചെ മാണ്ഡ്യക്കടുത്തുള്ള മദൂരില്‍വച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications