കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേമേല്‍പാലങ്ങള്‍ കേരളം പണിയും

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ 28 റെയില്‍വേമേല്‍പാലങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളാ ലി. (ആര്‍ബിഡിസികെ) ആണ് ഈ റെയില്‍വേ മേല്പാലങ്ങള്‍ നിര്‍മ്മിക്കുക.

റെയില്‍വേയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാഹ്യഏജന്‍സിക്ക് മേല്പാല നിര്‍മ്മാണച്ചുമതല നല്കുന്നതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. ആകെ 28 മേല്പാലങ്ങളില്‍ 15 എണ്ണത്തിന്റെ നിര്‍മ്മാണപദ്ധതി സംബന്ധിച്ച് കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 75 കോടിയുടേതാണ് ഈ പദ്ധതി.

കേരളം മാത്രമാണ് റെയില്‍വേയുടെ മേല്പാലനിര്‍മ്മാണച്ചുമതല ലഭിക്കുന്ന ഏകസംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഒരു റോഡിന്റെ നിര്‍മ്മാണഘട്ടത്തിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാക്കനാട്, കളമശേരി വ്യവസായ മേഖലകളെക്കൂടി ബന്ധിപ്പിച്ചുള്ളതായിരിക്കും ഈ റോഡ്. 22 കോടിയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

15മേല്പാലങ്ങള്‍ക്കും നെടുമ്പാശേരി-തുറമുഖ റോഡിനും കൂടിയുള്ള ആകെ ചെലവായ 97 കോടിയില്‍ ആര്‍ബിഡിസികെ 85 കോടി സമാഹരിച്ചുകഴിഞ്ഞതായും മുനീര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X