കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തമെത്തി; പൂക്കളങ്ങള്‍ നിരന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൂവിളി ഉയര്‍ത്തി അത്തമെത്തിയതോടെ കേരളമെങ്ങും പൂക്കളങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

വീടുകളുടെ മുറ്റത്തു നിന്നും ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ പൂക്കളങ്ങള്‍ ഓഫീസുകളുടെ അങ്കണത്തിലും നിരത്തുവക്കിലും മാത്രമേ കാണാനുള്ളു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വിവിധ റിക്രിയേഷന്‍ ക്ലബുകള്‍ അഞ്ചോളം പൂക്കളങ്ങളാണ് ഒരുക്കിയത്. ബാങ്കുകളിലും ജീവനക്കാര്‍ പൂക്കളങ്ങള്‍ ഒരുക്കി.

കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്ബിഐ, എസ്ബിടി, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ ഹാളുകളില്‍ ജീവനക്കാര്‍ പൂക്കളമിട്ടു. ചില ബാങ്കുകള്‍ അത്തപ്പൂക്കള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ പല കോളേജുകളിലും ആഗസ്ത് 24 വെള്ളിയാഴ്ചയാണ് അത്തപ്പൂക്കള മത്സരം നടക്കുക. അതിനു ശേഷം കോളേജുകളും സ്കൂളുകളും ഓണാവധിക്ക് അടയ്ക്കും.

പൂവുകളുടെ ദൗര്‍ലഭ്യമുള്ളതിനാല്‍ നിരത്തുവക്കിലെ പൂക്കളങ്ങള്‍ തീരെ ചെറുതാണ്. ഇതിന്റെ കുറവ് തീര്‍ക്കാനെന്നോണം ഇവയോടൊപ്പം തീര്‍ക്കുന്ന സിമന്റ് പ്രതിമകളുടെ വലിപ്പം പരമാവധി കൂട്ടാന്‍ അത്തമൊരുക്കുന്ന നാട്ടിന്‍പുറത്തെ ആര്‍ട്സ് ക്ലബുകള്‍ ശ്രദ്ധിക്കുന്നു. സരസ്വതി, ഭദ്രകാളി, മഹാബലി, ഗണപതി, ആനകള്‍ തുടങ്ങിയ രൂപങ്ങള്‍ക്കാണ് പ്രചാരം.

നാടന്‍ പൂക്കളായ അശോകപ്പൂവ്, ശംഖുപുഷ്പം, ചെമ്പരത്തി, മന്ദാരം, കൊങ്ങിണിപ്പൂവ്, മുക്കുറ്റി, കടലപ്പൂ എന്നിവ കാണാനേയില്ല. വാടാമല്ലി, ജമന്തി എന്നിവ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നും മറ്റും എത്തുന്നുണ്ട്. പൂവ് കിട്ടാത്തവര്‍ ഉപ്പും ഇലയും കൊണ്ട് തീര്‍ത്ത പൂക്കളങ്ങളും നിരന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X