കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പില്‍ അങ്കം മുറുകുന്നു; മുരളി ദില്ലിക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കെപിസിസി വൈസ് പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കെ. കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പില്‍ അങ്കം മുറുകുന്നു. താന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ഒരാളെപ്പോലും മാറ്റുകയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കരുണാകരന് അഭിമതനല്ലാത്ത പി.സി. ചാക്കോ തന്നെ വൈസ് പ്രസിഡണ്ടായേക്കാന്‍ സാധ്യതയുണ്ട്.

അതിനിടെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മുരളീധരന്‍ സപ്തംബര്‍ നാല് ചൊവാഴ്ച ദില്ലിക്ക് തിരിക്കും. പ്രശ്നം പരിഹരിക്കാന്‍ ദില്ലിയിലെത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് മുഖേനയാണ് മുരളിക്ക് സന്ദേശം ലഭിച്ചത്.

ഗ്രൂപ്പിനതീതമായി നിന്ന് സംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ കെ. മുരളീധരന്‍ വിജയിച്ചുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ത്തന്നെ മുരളിയെക്കുറിച്ച് സോണിയാഗാന്ധിക്ക് ഏറെ മതിപ്പുമുണ്ടെന്നറിയുന്നു. പ്രസിഡണ്ടെന്ന നിലയ്ക്ക് മുരളിയുടെ നീക്കങ്ങളില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഏറെ മതിപ്പുണ്ട്.

വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുഴുവന്‍ ഭാരവാഹികളുടെയും പട്ടിക തയ്യാറാക്കിയ ശേഷം പി.സി. ചാക്കോയുടെ കാര്യത്തില്‍ കെ. കരുണാകരന്‍ പൊടുന്നനെ അടവു മാറ്റുകയായിരുന്നു. ചാക്കോയ്ക്ക് പകരം പി.പി. തങ്കച്ചനെ വൈസ് പ്രസിഡണ്ടാക്കണമെന്നാണ് കരുണാകരന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം അറിയിക്കാനായി വിനോദസഞ്ചാര വകുപ്പ് മന്ത്രി കെ.വി. തോമസ് സോണിയാഗാന്ധിയെ കാണുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിവാദം ഐ ഗ്രൂപ്പിലുണ്ടായി വരുന്ന അഭിപ്രായവ്യത്യാസങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലാ കളക്ടര്‍മാരുടെ നിയമനമുള്‍പ്പെടെ മുരളീധരനും കരുണാകരനും തമ്മില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.

ചാക്കോ പ്രശ്നത്തില്‍ മുരളീധരന്‍ വളരെ വ്യക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. അതേ സമയം കരുണാകരന്റെ മകളായ പത്മജയ്ക്ക് പി.സി. ചാക്കോയെ മാറ്റണമെന്ന നിലപാടാണ്. ഐ ഗ്രൂപ്പിന് അര്‍ഹമായ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ വേണമെന്ന് നിശ്ചയിക്കേണ്ടത് സീനിയര്‍ നേതാവായ കരുണാകരന്‍ തന്നെയാണെന്നാണ് അവരുടെ അഭിപ്രായം.

കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ നല്‍കിയ ഭാരവാഹികളുടെ ലിസ്റാണ് ചുവടെ:

ജനറല്‍ സെക്രട്ടറിമാര്‍

ബെന്നി ബഹനാന്‍, തലേക്കുന്നില്‍ ബഷീര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, യു.കെ. ഭാസി, ശരത്ചന്ദ്ര പ്രസാദ്, എന്‍. വേണുഗോപാല്‍, കെ.സി. റോസക്കുട്ടി, കെ.കെ. വിജയലക്ഷ്മി, എം.കെ. രാഘവന്‍, അജയ് തറയില്‍.

ജോയിന്റ് സെക്രട്ടറിമാര്‍

കെ.സി. കടമ്പൂരാന്‍, ജെ. ജോസഫ്, സതീശന്‍ പാച്ചേനി, ജോസഫ് വാഴക്കന്‍, എന്‍.കെ. അബ്ദുറഹിമാന്‍, കെ.ജി. വിശ്വനാഥന്‍, വി.വി. പ്രകാശ്, ജോയി സെബാസ്റ്യന്‍, കെ.എം. ഉമ്മര്‍, പന്തളം പ്രതാപന്‍, കുന്നത്തൂര്‍ ബാലന്‍, അല്‍ഫോണ്‍സ ജോണ്‍, പുനലൂര്‍ മധു.

വൈസ് പ്രസിഡണ്ടുമാര്‍

പി.സി. ചാക്കോ, എം.ഐ. ഷാനവാസ്

ട്രഷറര്‍

സി.എന്‍. ബാലകൃഷ്ണന്‍

നിര്‍വാഹകസമിതി അംഗങ്ങള്‍

എ.കെ. ആന്റണി, പി. ബാലന്‍, പി.പി. തങ്കച്ചന്‍, കെ.പി. നൂറുദ്ദീന്‍, വാസുദേവ ശര്‍മ്മ, റോസമ്മ ചാക്കോ, എം. കമലം, വര്‍ക്കല കഹാര്‍, കുര്യന്‍ ജോയ്, എന്‍.പി. മൊയ്തീന്‍, എം.എ. സമദ്, എം.ടി. പത്മ, അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.പി. ഉണ്ണിക്കൃഷ്ണന്‍, ഭാരതിപുരം ശശി, ഐ. രാമറായ്, എ.കെ. ഹാഫിസ്, മാലേത്ത് സരളാദേവി, വി.എസ്. ശിവകുമാര്‍, ഇ.എം. അഗസ്തി, എന്‍.ഡി. അപ്പച്ചന്‍, കെ.സി. അബു, പാലോട് രവി, വി. സത്യശീലന്‍, എന്‍. രാമകൃഷ്ണന്‍, പത്മജാ വേണുഗോപാല്‍, എന്‍. ശക്തന്‍ നാടാര്‍, അഡ്വ. ബാബു പ്രസാദ്, എ. ബാലറാം, പി.എം. നിയാസ്.

പ്രത്യേകക്ഷണിതാക്കള്‍

ആര്യാടന്‍ മുഹമ്മദ്, വി.എം. സുധീരന്‍, പി.ജെ. കുര്യന്‍, എ.സി. ജോസ്, എന്‍. രാമന്‍ നായര്‍, കെ.കെ. രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ. സുജനപാല്‍, ശോഭനാ ജോര്‍ജ്, പി.എ. ജോസഫ്, ഡി. സുഗതന്‍, ടി.പി. ഹസ്സന്‍, പി.എം. സുരേഷ് ബാബു, എ.ഡി. മുസ്തഫ, എ.കെ. സോമന്‍, വി.എം. നാരായണന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X