കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി പ്രകടനം നേരിടാന്‍ പോലീസ് സന്നാഹം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരത്തിലെങ്ങും വന്‍ പൊലീസ് സന്നാഹമായിരുന്നു.

എന്നാല്‍ ആദിവാസി യുവാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് സപ്തംബര്‍ 18 ചൊവാഴ്ച നടത്താനിരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് മാറ്റിവച്ചു.

വെള്ളയമ്പലം മുതല്‍ സ്റാച്യു വരെയുള്ള വീഥി പൊലീസുകാരെ കൊണ്ട് നിറഞ്ഞിരുന്നു. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംശയമുള്ളവരെയും വാഹനങ്ങളെയും പരിശോധിച്ചു. ആദിവാസി നേതാവ് സി കെ ജാനു സെക്രട്ടേറിയേറ്റിന് ചുറ്റും കുടില്‍ കെട്ടും എന്നും മറ്റും പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് പോലീസ് കനത്ത സുരക്ഷ് സന്നാഹം ഏര്‍പ്പെടുത്തിയത്.

സെക്രട്ടറിയേറ്റ്, ഏജീസ് ഓഫീസ്, മ്യൂസിയത്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസ് സമുച്ചയം തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ സന്ദര്‍ശകരെയും ജീവനക്കാരെയും കടത്തിവിട്ടുള്ളു. സെക്രട്ടറിയേറ്റ് മാര്‍ച്ച് സപ്തംബര്‍ 19 ബുധനാഴ്ച നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

മാര്‍ച്ചില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ ബിജു കല്ലറ എന്ന ആദിവാസി യുവാവാണ് സപ്തംബര്‍ 17 തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ആദിവാസി-ദളിത് സംയുക്ത സമരസമിതി പ്രവര്‍ത്തകനായിരുന്ന ബിജുവിന്റെ മരണത്തില്‍ അനുശോചിക്കാനാണ് മാര്‍ച്ച് മാറ്റിവച്ചതെന്ന് സമരം നടത്തുന്ന നേതാക്കള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X