കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ കെയ്ദ: ബിന്‍ലാദന്റെ താവളം

  • By Staff
Google Oneindia Malayalam News

താവളം എന്ന അര്‍ഥമുള്ള അല്‍ കെയ്ദ എന്ന അറബിക് പദം ഇന്ന് ഒസാമ ബിന്‍ ലാദന്‍ എന്ന ഇസ്ലാം തീവ്രവാദിയുടെ പര്യായം തന്നെയാണ്. 1998ല്‍ മുഹമ്മദ് അത്തിഫോടൊത്ത് ബിന്‍ ലാദന്‍ വിശുദ്ധ യുദ്ധത്തിനായി രൂപീകരിച്ച അല്‍ കെയ്ദ ലോകത്ത് ബിന്‍ ലാദനെ അനുകൂലിക്കുന്ന എല്ലാ ഇസ്ലാം തീവ്രവാദി സംഘടനകളെയും കുടക്കീഴിലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് .

അല്‍ക്വയിദയുടെ പ്രവര്‍ത്തനരീതികളെയും ലക്ഷ്യങ്ങളെയും ഇങ്ങനെ സംഗ്രഹിക്കാം:

  • സൗദി അറേബ്യയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുക എന്നതാണ് അല്‍ കെയ്ദയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
  • മജ്ലിസ് അല്‍ ഷുറ എന്ന കൗണ്‍സിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നത്. ലാദനും മുഹമ്മദ് അത്തിഫും കൗണ്‍സിലിലെ അംഗങ്ങളാണ്.
  • ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇസ്ലാം തീവ്രവാദി സംഘടനകളുമായി അല്‍ കെയ്ദയ്ക്ക് ബന്ധമുണ്ട്. ഈജിപ്തിലെ വിശുദ്ധ യുദ്ധ സംഘവും സുഡാനിലെ ദേശീയ ഇസ്ലാം മുന്നണിയും ഈ സംഘടനകളില്‍ പെടുന്നു.
  • അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സോമാലിയ, കെനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ തീവ്രവാദി സംഘടനകള്‍ക്ക് അല്‍ കെയ്ദ സൈനിക പരിശീലനം നല്‍കുന്നു.
  • അല്‍ കെയ്ദയിലെയും മറ്റ് സഹോദര സംഘടനകളിലെയും അംഗങ്ങള്‍ക്ക് ലാദനും മറ്റും പണവും ആയുധവും നല്‍കിവരുന്നു. അല്‍ കെയ്ദക്ക് ആയുധങ്ങളും രാസവസ്തുക്കളും മറ്റും സംഭരിക്കാന്‍ പണമുണ്ടാക്കുന്നതിനായി 1991ല്‍ സുഡാനില്‍ ലാദന്‍ ബിസിനസ് കമ്പനികള്‍ സ്ഥാപിച്ചു.
  • നയ്റോബിയിലെയും കെനിയയിലെയും യുഎസ് എംബസികള്‍ അല്‍ കെയ്ദ ബോംബ് സ്ഫോടനത്തിലൂടെ തകര്‍ത്തു. ഈ ആക്രമണത്തില്‍ 213 പേരാണ് മരിച്ചത്.
  • സുഡാനിലെ നാഷണല്‍ ഇസ്ലാമിക് ഫ്രണ്ട്, ഇറാന്‍ സര്‍ക്കാര്‍ എന്നിവയുമായി സൗഹൃദത്തിലായിരുന്നു അല്‍ ക്വയിദ. അമുസ്ലിം രാജ്യങ്ങള്‍ക്കെതിരെ അങ്കം നയിക്കുകതന്നെയായിരുന്നു ഈ സൗഹൃദത്തിന്റെ പിന്നിലെ ലക്ഷ്യം.
  • രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്ക് ഭീകര വാദപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിക്കുന്ന അല്‍ കെയ്ദ പ്രവര്‍ത്തകര്‍ വേഷം മാറുന്നതിലും വിരുതരാണ്. മുസ്ലിങ്ങളില്ലാത്ത രാജ്യങ്ങളില്‍ ചെല്ലുന്ന പ്രവര്‍ത്തകര്‍ താടി വടിച്ച് ജീന്‍സിട്ട് നടക്കാനും മടിക്കില്ല. പല പേരുകള്‍ പല പാസ്പോര്‍ട്ടുകള്‍ ഇതൊക്കെ ഇവരുടെ ജീവിതശൈലിയാണ്.
  • കലാഷ്നിക്കോവ് തോക്കുകളും സമ്പുഷ്ട യുറേനിയവും കോടിക്കണക്കിന് രൂപകൊടുത്ത് വാങ്ങുന്നവര്‍ മുതല്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ അല്‍ കെയ്ദ യിലുണ്ട്.
  • മറ്റ് തീവ്രവാദി സംഘടനകളെ അപേക്ഷിച്ച് അല്‍കെയ്ദ പ്രവര്‍ത്തകരുടെ ആദര്‍ശത്തോടുള്ള അര്‍പ്പണബോധം അപാരമാണ്.
  • ജക്കാര്‍ത്തയില്‍നിന്നും ജെദ്ദയില്‍നിന്നും ബോസ്നിയയില്‍നിന്നും ബ്രൂക്ക്ലിനില്‍നിന്നും മെക്കയില്‍നിന്നും മാനിലയില്‍നിന്നും എത്തിചേരുന്ന ആയിരക്കണക്കുന് മസ്ലിങ്ങളാണ് അല്‍കെയ്ദയില്‍ അണിചേരുന്നത്. ബായത്ത് എന്ന സത്യ പ്രതിജ്ഞ എടുത്തുകഴിഞ്ഞാല്‍ പിന്നെ ഇവര്‍ പടപൊരുതാനുള്ള പരിശീലനം നേടി ശത്രുരാജ്യങ്ങളില്‍ ഒളിച്ചുകടക്കുകയായി. തീവ്രവാദത്തിന്റെ വിത്ത് പാകാനായി പിന്നെ ഇവര്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും.
  • അല്‍ കെയ്ദ സുഡാനില്‍ ചോളവും കപ്പലണ്ടിയും കൃഷിചെയ്ത് അവ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയക്കുന്നുണ്ട്. അവ കൊണ്ടുപോയി മടങ്ങി വരുന്ന വിമാനത്തില്‍ ആയുധങ്ങളും മറ്റും എത്തും.
  • ഒസാമ ബിന്‍ ലാദന്റെ സുഡാനിലെ ഖാര്‍ത്തൂമിലെ ബാങ്ക് ആക്കൗണ്ടില്‍ നിന്നും അറബ് രാജ്യങ്ങളിലെ ഷേക്ക് മാരില്‍ നിന്നും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍നിന്നും കോടി കണക്കിന് ഡോളര്‍ അല്‍ കെയ്ദക്ക് കിട്ടുന്നുണ്ട്. മലേഷ്യയിലും ദുബൈയിലും ഹോങ്കോങിലും അല്‍ കെയ്ദ നേതാക്കന്മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X