കറാച്ചിയില്‍ തീവ്രവാദവിരുദ്ധറാലി തടഞ്ഞു
കറാച്ചി: പാകിസ്ഥാനിലെ തീവ്രവാദ സംഘടനാ അനുകൂലികളെ ഭയന്ന് കറാച്ചിയില്‍ തീവ്രവാദവിരുദ്ധറാലി അധികൃതര്‍ നിരോധിച്ചു. സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ മുത്തഹിദ ക്വാമി മൂവ്മെന്റായിരുന്നു (എംക്യൂഎം) പ്രകടനത്തിന് ആഹ്വാനം ചെയ്തിരുന്നത്.
റാലി തടഞ്ഞ സാഹചര്യത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംക്യൂഎം വക്താക്കള്‍ അറിയിയിച്ചു. പാകിസ്ഥാനില്‍ ഉറുദു സംസാരിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എംക്യൂഎം.
കഴിഞ്ഞ കുറെ ദിവസങ്ങളായി എംക്യൂഎം പ്രവര്‍ത്തകരും പസ്ഹുതാന്‍ സമുദായത്തില്‍പ്പെട്ടവരും തമ്മില്‍ ചെറിയ സംഘട്ടനങ്ങളുണ്ടായിരുന്നു. സംഘട്ടനങ്ങളില്‍ ഇതുവരെ നാലു പേര്‍ മരിച്ചിട്ടുണ്ട്. ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികളായ പസ്ഹുതാന്‍ സമുദായക്കാര്‍ അമേരിക്കയെ പിന്തുണയ്ക്കാനുള്ള പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.